നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് ഉത്പാദന വളര്‍ച്ചയെന്ന് ലോക ബാങ്ക്

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് ഉത്പാദന വളര്‍ച്ചയെന്ന് ലോക ബാങ്ക്

രാംനാഥ് ചാവ്‌ല-
മുംബൈ: ഈ മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി.) 7.3 ശതമാനം വളരുമെന്ന് ലോക ബാങ്ക്. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 7.5 ശതമാനമായിരിക്കും വാര്‍ഷിക സാമ്പത്തിക വളര്‍ച്ചയെന്നാണ് അനുമാനം.
രാജ്യത്തെ നിക്ഷേപം വളരുന്നതും ഉപഭോഗം വര്‍ധിക്കുന്നതും സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുെമന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ചൈനയുടെ സാമ്പത്തിക വളര്‍ച്ച 2019ലും 2020ലും 6.2 ശതമാനം വീതവും 2020ല്‍ ആറ് ശതമാനവുമായി കുറയുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ടുനിരോധനം, ജി.എസ്.ടി. എന്നിവയുടെ ഫലമായി 2017ല്‍ ഇന്ത്യയുടെ വളര്‍ച്ച 6.7 ശതമാനത്തില്‍ ഒതുങ്ങിയിരുന്നു. ചൈന അപ്പോള്‍ 6.9 ശതമാനം വളര്‍ന്നിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close