അളക ഖാനം
ഷിംഗ്ടണ്‍: 2018ല്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ബൃഹത്തായ വളര്‍ച്ചക്ക് സാധ്യതയുണ്ടെന്ന് ലോക ബാങ്കിന്റെ അവലോകനം. ഈ വര്‍ഷം 7.3% വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ലോകബാങ്ക് വ്യക്തമാക്കി. നോട്ട് നിരോധനവും ജി.എസ്.ടിയും നടപ്പിലാക്കിയതു വഴി ഇന്ത്യയുടെ വളര്‍ച്ച നിരക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് താഴ്ന്നിരുന്നു.
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിലവിലെ സാമ്പത്തിക ശക്തികളെയെല്ലാം മറികടന്ന് വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ മുന്നിലെത്തുമെന്ന് ലോകബാങ്കിന്റെ വികസന വീക്ഷണ വിഭാഗം മേധാവി ഐഹാന്‍ കോസ് വ്യക്തമാക്കി. ചൈനയുടെ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാണെന്നും ഇതില്‍ നിന്നും വ്യത്യസ്തമായി സാവധാനമാണെങ്കിലും ഇന്ത്യയുടെ വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു. 2017ല്‍ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരുന്നു. ഇന്ത്യയുടെ വളര്‍ച്ച നിരക്കിന്റെ 0.1ശതമാനം വര്‍ധനവ് മാത്രമേ കഴിഞ്ഞ വര്‍ഷം ചൈനക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളു.
സാമ്പത്തിക ഉദ്ദീപനത്തിനായി നിക്ഷേപ സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്ന് തന്റെ റിപ്പോര്‍ട്ടില്‍ കോസ് വിശദീകരിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം എന്നീ മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് ഇന്ത്യക്ക് അവസരമുണ്ടെന്നും ഐഹാന്‍ കോസ് വ്യക്തമാക്കുന്നു.