വിനോദയാത്രാ ഗ്രൂപ്പുകള്‍ക്ക് ഓഫറുകളുമായി വണ്ടര്‍ല

വിനോദയാത്രാ ഗ്രൂപ്പുകള്‍ക്ക് ഓഫറുകളുമായി വണ്ടര്‍ല

ഫിദ
കൊച്ചി: സ്‌കൂള്‍ വിനോദയാത്രാ ഗ്രൂപ്പുകള്‍ക്ക് വണ്ടര്‍ല പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ബാധകം. ഇതുപ്രകാരം മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ഗ്രൂപ്പിലെ എല്‍.കെ.ജി മുതല്‍ പഌസ് ടുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ക്ക് പ്രവേശന നിരക്ക് (നികുതി കൂടാതെ) 430 രൂപയാണ്. 7, 8, 9 കഌസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘വണ്ടര്‍ലാബ്’ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. റൈഡുകള്‍ക്ക് പിന്നിലെ ശാസ്ത്രസിദ്ധാന്തങ്ങള്‍ വീഡിയോ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്ന് നല്‍കുന്ന പദ്ധതിയാണിത്. 22 വയസിനു താഴെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡുമായി വന്നാല്‍ ടിക്കറ്ര് നിരക്കില്‍ 20 ശതമാനം ഇളവ് ലഭിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close