വണ്ടര്‍ലാ ഹോളി ഡേയ്‌സിന് 105.43 കോടി രൂപയുടെ വരുമാനം

വണ്ടര്‍ലാ ഹോളി ഡേയ്‌സിന് 105.43 കോടി രൂപയുടെ വരുമാനം

വിഷ്ണു പ്രതാപ്
ബാംഗലുരു: രാജ്യത്തെ ഏറ്റവും മികച്ച അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ലാ ഹോളി ഡേയ്‌സ് 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 105.43 കോടി രൂപ മൊത്തവരുമാനം നേടി. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ നേട്ടമായ 86.89 കോടി രൂപയെ അപേക്ഷിച്ച് 18 ശതമാനമാണ് വളര്‍ച്ച, അറ്റാദായം 22.43 കോടി രൂപയില്‍ നിന്നും 16 ശതമാനം ഉയര്‍ന്ന് 25.96 കോടി രൂപയായി.
ഒന്നാം പാദത്തില്‍ വണ്ടര്‍ലാ കൊച്ചി പാര്‍ക്ക് സന്ദര്‍ശിച്ച വരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനവ് നേടിയപ്പോള്‍ ബംഗലുരു, ഹൈദരബാദ് പാര്‍ക്കുകള്‍ സന്ദര്‍ശിച്ചവ രുടെ എണ്ണത്തില്‍ നേരിയ വ്യതിയാനം അനുഭവപ്പെട്ടു.
ഈ കാലയളവില്‍ മൊത്ത വരുമാനം 17 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായത്തിലും 16 ശതമാനം വര്‍ധനവുണ്ടായി. ഇതിനൊപ്പം ശരാശരി ടിക്കറ്റ് വരുമാനവും വര്‍ധിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close