വിദ്യാര്‍ത്ഥിനികള്‍ക്ക് ‘വുമെണ്‍ ഇന്‍ ടെക്‌നോളജി സ്‌കോളര്‍ഷിപ്പ്’

വിദ്യാര്‍ത്ഥിനികള്‍ക്ക് ‘വുമെണ്‍ ഇന്‍ ടെക്‌നോളജി സ്‌കോളര്‍ഷിപ്പ്’

ഫിദ
ന്യൂഡല്‍ഹി
: പ്രതിഭകളായ വിദ്യാര്‍ഥിനികളെ കണ്ടത്തുന്നതിനായി അഡോബ് ഇന്ത്യയുടെ ‘വുമെണ്‍ ഇന്‍ ടെക്‌നോളജി സ്‌കോളര്‍ഷിപ്പ്’. സ്‌കോളര്‍ഷിപ്പിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സാങ്കേതിക രംഗത്തെ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനും മികച്ച സംഭാവനകള്‍ നല്‍കാനുമുള്ള വിദ്യാര്‍ഥിനികള്‍ക്കുള്ള നല്ലൊരു വേദിയാണ് അഡോബ് ഇന്ത്യയുടെ ‘വുമെണ്‍ ഇന്‍ ടെക്ക്‌നോളജി സ്‌കോളര്‍ഷിപ്’.
പരിപാടിയിലെ വിജയികള്‍ക്ക് അഡോബില്‍ ഒരു വര്‍ഷത്തേക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരം ലഭിക്കും. ഒപ്പം വിജയികളാവുന്ന വിദ്യാര്‍ഥിനികളുടെ രണ്ടു വര്‍ഷത്തേക്കുള്ള ബിടെക്, എംടെക് പഠന ചെലവും അഡോബ ഏറ്റെടുക്കും. 2017-18 വര്‍ഷങ്ങളിലേക്ക് സര്‍വകലാശാല പ്രവേശനം നേടിയ വിദ്യാര്‍ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള യോഗ്യതയുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close