വാട്‌സ്ആപിന് പ്രതിമാസം 20കോടി ഉപയോക്താക്കള്‍

വാട്‌സ്ആപിന് പ്രതിമാസം 20കോടി ഉപയോക്താക്കള്‍

ഇന്ത്യയില്‍ വാട്‌സ്ആപിന് പ്രതിമാസം 20കോടി സജീവ ഉപയോക്താക്കളുണ്ടെന്ന് വാട്‌സ്ആപ് സഹസ്ഥാപകന്‍ ബ്രയിന്‍ അക്റ്റണ്‍. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോളായിരുന്നു അക്റ്റണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. വാട്‌സ്ആപിന്റെ ഇന്ത്യന്‍ സംഭാവനകളെ കേന്ദ്രികരിച്ചായിരുന്നു ചര്‍ച്ചകള്‍. വാട്‌സ്ആപിന്റെ പുതിയ ഫീച്ചറും ചര്‍ച്ചാവിഷയമായി. വാട്‌സ്ആപ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറാണ് പുതിയ പ്രത്യേകത. ഐഫോണുകളിലും ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലും പുതിയ ഫീച്ചറുകള്‍ ലഭ്യമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close