വാട്‌സ്ആപ്പില്‍ ഇനി അനായാസം വീഡിയോ കാണാം

വാട്‌സ്ആപ്പില്‍ ഇനി അനായാസം വീഡിയോ കാണാം

ഗായത്രി-
വാട്‌സ്ആപ്പില്‍ ഇനി അനായാസം വീഡിയോകള്‍ കാണാം. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി പിഐപി (പിക്ചര്‍ ഇന്‍ പിക്ചര്‍) ഫീച്ചറാണ് വാട്‌സ്ആപ് അവതരിപ്പിച്ചിരിക്കുന്നത്. വാട്‌സ്ആപ് വഴി ഷെയര്‍ ചെയ്യുന്ന വീഡിയോ ലിങ്കുകള്‍ (യുട്യൂബ്, ഫേസ്ബുക്ക് എന്നുതുടങ്ങി ഏതെങ്കിലും വീഡിയോ പ്ലാറ്റ്‌ഫോമില്‍നിന്നുള്ള വീഡിയോയുടെ ലിങ്ക്) തുറക്കാതെ ആപ്പിനുള്ളില്‍ത്തന്നെ കാണാന്‍ അവസരം നല്‍കുകയാണ് പുതിയ ഫീച്ചര്‍ ചെയ്യുന്നത്. ലിങ്കിനൊപ്പം കാണുന്ന ചിത്രത്തില്‍ തൊട്ടാല്‍ വീഡിയോ പ്ലേ ആകും. ഉപയോക്തൃസൗഹൃദ ഫീച്ചറായി ഇതിനെ പരിഗണിക്കാം. മുമ്പ വീഡിയോ ലിങ്കുകള്‍ ഷെയര്‍ ചെയ്താല്‍ ലിങ്കില്‍ പ്രവേശിച്ചെങ്കില്‍ മാത്രമേ വീഡിയോ കാണാന്‍ കഴിയുമായിരുന്നുള്ളൂ.
പുതിയ ഫീച്ചര്‍ അവതരിപ്പിച്ചതിലൂടെ യുട്യൂബില്‍നിന്നു പരസ്യവരുമാനം നേടിയിരുന്നവര്‍ക്ക് വലിയ വെല്ലുവിളിയാകും സൃഷ്ടിക്കുക. വാട്‌സ്ആപ്പില്‍ത്തന്നെ വീഡിയോ പ്ലേ ആകുന്‌പോള്‍ പരസ്യങ്ങള്‍ കാണിക്കില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അടുത്തിടെ വീഡിയോകളിലൂടെ വരുമാനം നേടാവുന്ന ഫീച്ചര്‍ ഫേസ്ബുക്ക് ഇന്ത്യയില്‍ തുടങ്ങിയിരുന്നു.വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ഇതുവരെ ലഭ്യമാകാത്തവര്‍ തങ്ങളുടെ ഫോണിലെ ആപ് പുതിയ വേര്‍ഷനിലേക്ക് ആപ്‌ഗ്രേഡ് ചെയ്യണം.

Post Your Comments Here ( Click here for malayalam )
Press Esc to close