വാട്‌സാപ്പില്‍ ഡാര്‍ക്ക് മോഡ് ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്

വാട്‌സാപ്പില്‍ ഡാര്‍ക്ക് മോഡ് ഉടനെത്തുമെന്ന് റിപ്പോര്‍ട്ട്

ഫിദ-
വാട്‌സാപ്പ് ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡാര്‍ക്ക് മോഡ് ഉടനെ വാട്‌സാപ്പിന്റെ ഭാഗമാകുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഡാര്‍ക്ക് മോഡ് വാട്‌സപ്പില്‍ എത്തുമെന്നാണ് സൂചന. ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ്‌ഫോമുകളില്‍ ഡാര്‍ക്ക് മോഡ് എത്തും. രാത്രികാലങ്ങളിലെ വാട്‌സാപ്പിന്റെ ഉപയോഗം സുഗമമാക്കുന്നതും കണ്ണുകളുടെ ആയാസം കുറക്കുന്നതുമാണ് വാട്‌സാപ്പ് ഡാര്‍ക്ക് മോഡ്. മാത്രമല്ല ബാറ്ററി ഉപയോഗം കുറക്കുന്നതിനും ഈ മോഡ് സഹായകമാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലെ ഓഎല്‍ഇഡി ഡിസ്‌പ്ലേകളില്‍ ഇത് ഏറെ പ്രയോജനം ചെയ്യും. മറ്റ് ഡിസ്‌പ്ലേകളേക്കാള്‍ മികച്ച രീതിയില്‍ കറുപ്പ് നിറം പ്രദര്‍ശിപ്പിക്കാന്‍ ഓഎല്‍ഇഡി ഡിസ്‌പ്ലെ പാനലുകള്‍ക്കാകും എന്നതിനാലാണ് ഇത്. നേരത്തെ ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം തന്നെ യൂട്യൂബും ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close