വാട്‌സ്ആപ്പില്‍ സ്വീകര്‍ത്താവിനെ ഉറപ്പ് വരുത്താന്‍ സംവിധാനം

വാട്‌സ്ആപ്പില്‍ സ്വീകര്‍ത്താവിനെ ഉറപ്പ് വരുത്താന്‍ സംവിധാനം

രാംനാഥ് ചാവ്‌ല-
ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പില്‍ മെസേജ് തിരിച്ചെടുക്കാന്‍ സംവിധാനം ഉണ്ടെങ്കിലും പുതിയൊരു സംവിധാനംകൂടി വാട്‌സ്ആപ്പ് അവതരിപ്പിക്കുകയാണ്. ചിത്രങ്ങള്‍ അയക്കുമ്പോള്‍ സ്വീകര്‍ത്താവിന്റെ പേര് ഒരിക്കല്‍ക്കൂടി കാണിച്ചുതരുന്ന സംവിധാനമാണ് വാട്‌സ്ആപ് ഇനി അവതരിപ്പിക്കുക. അബദ്ധത്തില്‍ മെസേജ് മാറി അയക്കപ്പെടാതിരിക്കാനാണ് ഈ ഫീച്ചര്‍.
ബീറ്റ വേര്‍ഷനില്‍ പുതിയ ഫീച്ചര്‍ വാട്‌സ്ആപ് അവതരിപ്പിച്ചിട്ടുണ്ട്. വൈകാതെതന്നെ ലോകവ്യാപകമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കും. ഇപ്പോള്‍ ഒരു വ്യക്തി ചിത്രമോ വീഡിയോയോ മറ്റൊരാള്‍ക്ക് അയക്കുമ്പോള്‍ മുകളില്‍ ഇടതുവശത്ത് സ്വീകര്‍ത്താവിന്റെ ഡിസ്‌പ്ലേ പിക്ചര്‍ മാത്രമേ കാണാന്‍ കഴിയൂ. ഇത് പലപ്പോഴും ആശയക്കുഴപ്പത്തിനും അബദ്ധം പിണയാനും ഇടയാക്കുന്നുണ്ട്. പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നതോടെ ചിത്രത്തിന്റെ ക്യാപ്ഷന്‍ ഭാഗത്ത് സ്വീകര്‍ത്താവിന്റെ പേരും സൂചിപ്പിക്കും. തെറ്റായ ആള്‍ക്ക് സന്ദേശം അയക്കുന്നത് ഇതോടെ തടയാനാകുമെന്നാണ് വാട്‌സ്ആപ്പിന്റെ വിലയിരുത്തല്‍. ഗ്രൂപ്പ് ചാറ്റിലും ഈ സംവിധാനം ഉപകാരപ്പെടും. ആന്‍ഡ്രോയ്ഡ് വേര്‍ഷനില്‍ മാത്രം അവതരിപ്പിക്കപ്പെട്ട പുതിയ സംവിധാനം ഐഒഎസില്‍ അവതരിപ്പിക്കുമോ എന്നതില്‍ വ്യക്തതയില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close