വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍

വാട്‌സ് ആപ്പില്‍ പുതിയ ഫീച്ചറുകള്‍

അളക ഖാനം
പ്രശസ്ത സാമൂഹികമാധ്യമമായ വാട്‌സ് ആപ് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചു. രണ്ട് പുതിയ ഫീച്ചറുകളാണ് വാട്‌സ് ആപ് അവതരിപ്പിക്കുന്നത്. പിക്ചര്‍ഇന്‍പിക്ചര്‍ വാട്‌സ് ആപ് ബില്‍ഡ് എന്നിവയാണ് പുതിയ ഫീച്ചറുകള്‍.
പിക്ചര്‍ഇന്‍പിക്ചര്‍ എന്ന ഫീച്ചറാണ് ഇതില്‍ ആദ്യത്തേത്. വീഡിയോ കോളിംഗ് വിന്‍ഡോയുടെ വലുപ്പം ചെറുതാക്കി ടെക്സ്റ്റ് മേസേജ് അയക്കുന്നതിന് സൗകര്യം നല്‍കുന്നതാണ് ഇത്. വാട്‌സ് ആപില്‍ വീഡിയോ കോള്‍ വിളിക്കുമ്പോള്‍ തന്നെ മറ്റ് ടാസ്്കുകളും ചെയ്യാന്‍ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
സ്റ്റാറ്റസ് നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് വാട്‌സ് ആപിന്റെ രണ്ടാമത്തെ ഫീച്ചര്‍. വാട്‌സ് ആപ് ബില്‍ഡ് എന്നതാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇതുപ്രകാരം വിവിധ നിറങ്ങളിലുള്ള ബാക്ക്ഗ്രൗണ്ടില്‍ ടെക്സ്റ്റ് സ്റ്റാറ്റസായി സെറ്റ് ചെയ്യാം. 24 മണിക്കൂര്‍ നേരത്തേക്കായിരിക്കും ഈ സ്റ്റാറ്റസ് കാണാന്‍ സാധിക്കുക. ഇതിനൊപ്പംയു.പി.ഐ അടിസ്ഥാനമാക്കി ഇടപാടുകള്‍ നടത്തുന്നതിനായുള്ള ഫീച്ചറും വാട്‌സ് ആപ് വൈകാതെ തന്നെ അവതരിപ്പിക്കുമെന്നാണ് സൂചന.

Post Your Comments Here ( Click here for malayalam )
Press Esc to close