പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്

വിഷ്ണു പ്രതാപ്
പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ് വീണ്ടും. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചറാണ് വാട്ട്‌സ്ആപ്പ് ഒരുക്കാന്‍ പോകുന്നത്. ഡെലിവറി ആയാലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കും. പക്ഷെ, അത് സ്വീകര്‍ത്താവ് തുറന്നു വായിച്ച് കഴിഞ്ഞാല്‍ പിന്നെ പിന്‍വലിക്കാന്‍ സാധ്യമല്ല. വാട്ട്‌സ്ആപ്പിന്റെ ഈ ഫീച്ചര്‍ ഉപകാരപ്രദമായ ഒന്നാണെങ്കിലും ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഈ ഫീച്ചര്‍ ആദ്യം എത്തുക ഫെയ്‌സ്ബുക്ക് മെസഞ്ചറിലായിരിക്കുമെന്ന സൂചനയുണ്ട്. അതിന് ശേഷം മാത്രമായിരിക്കും വാട്ട്‌സ്ആപ്പിലേക്ക് ഇത് ചേര്‍ക്കുക.
ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ഉണ്ടായിരിക്കും. നോട്ടിഫിക്കേഷനുകളില്‍നിന്നും മെസേജ് നീക്കം ചെയ്യപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. നമുക്ക് ലഭിക്കുന്ന മെസേജുകളുടെ ഒരു പ്രിവ്യു നോട്ടിഫിക്കേഷന്‍സിലുണ്ടാകും. മെസേജ് ഡിലീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ നോട്ടിഫിക്കേഷനില്‍നിന്നും നീക്കം ചെയ്യുകയും സ്വീകര്‍ത്താവിന് ഒരു കാരണവശാലും കാണാന്‍ സാധിക്കുകയുമില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close