അളക ഖാനം
തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ചും ട്രംപിനോട് മത്സരിച്ചതിനെ കുറിച്ചുമുള്ള ഹിലരിക്ലിന്റണിന്റെ ഓര്‍മക്കുറിപ്പ് സെപ്റ്റംബര്‍ പന്ത്രണ്ടിന് പുറത്തിറങ്ങും. വാട്ട് ഹാപ്പെന്‍ഡ് എന്നാണ് പുസ്തകത്തിന്റെ പേര്. ലോകം ഉറ്റു നോക്കിയ മത്സരമായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരിയെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരു പ്രമുഖ പാര്‍ട്ടി നാമനിര്‍ദേശം ചെയ്ത ആദ്യവനിതയെന്ന പ്രത്യേകതയും കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ഹിലാരിക്കു ലഭിച്ചിരുന്നു. ഹിലരി എഴുതുന്ന ആദ്യ രാഷ്ട്രീയപുസ്തകം കൂടിയാണ് വാട്ട് ഹാപ്പന്‍ഡ്. സൈമണ്‍ ആന്‍ഡ് ഷസ്റ്ററാണ് പ്രസാദ്ധകര്‍. ഹിലരിയുടെ എട്ടാമത്തെ പുസ്തകമാണിത്. ഹാര്‍ഡ് ചോയ്‌സസ്, ലിവിങ് ഹിസ്റ്ററി, ഇറ്റ് ടേക്‌സ് എ വില്ലേജ്ആന്‍ഡ് അദര്‍ ലെസണ്‍സ,് ചില്‍ഡ്രന്‍ ടീച്ച് അസ് തുടങ്ങിയവയാണ് മറ്റു പുസ്തകങ്ങള്‍