സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങള്‍ വഫയുടേതല്ല

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങള്‍ വഫയുടേതല്ല

ഗായത്രി-
തിരു: മദ്യ ലഹരിയില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ ഇപ്പോഴും പലകാര്യങ്ങള്‍ക്കും വ്യക്തത വന്നിട്ടില്ല. അപകടസമയം ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയെ ചുറ്റിപ്പറ്റിയും ചില വാര്‍ത്തകള്‍ പുറത്തെത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വഫയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ബിക്കിനി ചിത്രങ്ങള്‍ അവരുടേതല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
ട്രിനിഡാഡ് ആന്റ് ടുബാഗോയില്‍ നിന്നുള്ള പ്രമുഖ മോഡലും ഹെന്ന ആര്‍ട്ടിസ്റ്റുമായ തലീമ ജുമാന്‍ എന്ന യുവതിയുടെ ചിത്രങ്ങളാണ് വഫയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. വാട്‌സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശ്രീറാം വെങ്കിട്ടരാമന്റെ സുഹൃത്തായ വഫാ വിവാഹിതയും അബുദാബിയില്‍ താമസാക്കിയ മോഡലെന്ന നിലയിലുമാണ് അറിയപ്പെടുന്നത്. കുടുംബം അബുദാബിയില്‍ ആണെങ്കിലും കേരളമാണ് വാഫാ ഫിറോസിന്റെ തട്ടകം. പട്ടം മരപ്പാലത്ത് താമസിക്കുന്ന യുവതിയുടെ സ്വദേശം ആറ്റിങ്ങലാണെന്നാണ് പുറത്തു വരുന്ന മാധ്യമറിപ്പോര്‍ട്ടുകള്‍. ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നും ഐഎഎസുകാരും ഐപിഎസുകാരും സുഹൃത്തുക്കളുമാണെന്നുമാണ് സുചന.
വയനാട്ടില്‍ കനത്ത മഴ; എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
വയനാട്: ജില്ലയില്‍ കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് എട്ട് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഒലിവയല്‍ കോളനിയിലെ എട്ട് കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്. മീനങ്ങാടി ജിഎല്‍പി സ്‌കൂളിലാണ് ജില്ലയിലെ ആദ്യ ക്യാമ്പ് തുറന്നിട്ടുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close