‘വ്യാപാര്‍ 2022’ 16ന് തുടങ്ങും

‘വ്യാപാര്‍ 2022’ 16ന് തുടങ്ങും

ഫിദ-
കൊച്ചി: ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ദേശീയതലത്തില്‍ വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ‘വ്യാപാര്‍ 2022’ ന് കൊച്ചിയില്‍ 16ന് തുടക്കമാകും.

കലൂര്‍ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടില്‍ രാവിലെ ഒമ്പതിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബര്‍, കയര്‍ ഉത്പന്നങ്ങള്‍, ആയുര്‍വേദവും പച്ചിലമരുന്നുകളും, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയവ മേളയില്‍ പ്രദര്‍ശിപ്പിക്കും.

For more details visit : https://keralaindustry.org/malayalam/

Post Your Comments Here ( Click here for malayalam )
Press Esc to close