പുതുമോഡിയില്‍ വോള്‍വോ എസ്90

പുതുമോഡിയില്‍ വോള്‍വോ എസ്90

രൂപകല്‍പ്പനയിലെ മികവും പഴുതില്ലാത്ത സുരക്ഷയും ആഡംബരസൌകര്യങ്ങളുമൊരുക്കി വോള്‍വോ എസ്90 ഇന്ത്യന്‍ വിപണിയിലെത്തി. 4963 മില്ലിമീറ്ററോടെ സെഡാന്‍ വിഭാഗത്തില്‍ ഏറ്റവും നീളംകൂടിയ കാറാണ് വോള്‍വോ എസ്90. 400 എന്‍എം ടോര്‍ക്കില്‍ 190 എച്ച്പി കരുത്ത് പ്രദാനംചെയ്യുന്ന എസ്90ന്റെ മുന്‍സീറ്റ് ആവശ്യംവരുമ്പോള്‍ തണുപ്പിക്കാനും ചൂടാക്കാനുമുള്ള സംവിധാനത്തോടുകൂടിയതാണ്. 4 സോണ്‍ എയര്‍കണ്ടീഷനിംഗ്, ടാബ്ലറ്റ് ഡിസ്പ്‌ളേ, ബില്‍ട്ഇന്‍ നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, സുരക്ഷക്കായി ലെയ്ന്‍ കീപ്പിംഗ് എയ്ഡ്, റണ്‍ഓഫ് റോഡ് പ്രൊട്ടക്ഷന്‍, എമര്‍ജന്‍സി ബ്രേക് അസിസ്റ്റ്, ചൈല്‍ഡ് ബൂസ്റ്റര്‍ കുഷന്‍, നോയ്‌സ് ക്യാന്‍സലേഷന്‍ ടെക്‌നോളജിയോടുകൂടിയ ടയറുകള്‍, റിയര്‍ പാര്‍ക്കിങ് ക്യാമറ തുടങ്ങിയവ എസ് 90യുടെ പ്രത്യേകതകളാണ്. മുംബൈ എക്‌സ് ഷോറൂം വില 53.5 ലക്ഷം രൂപയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close