ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്കും വില കൂടുന്നു

ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്കും വില കൂടുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: 2019 ജനുവരി ഒന്നുമുതല്‍ മുഴുവന്‍ കാറുകളുടെയും വില കൂട്ടുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. ഉത്പാദന വിതരണ ചിലവുകള്‍ വര്‍ധിച്ചതാണ് വില വര്‍ദ്ധിപ്പിക്കാനുള്ള കാരണമായി കമ്പനി പറയുന്നത്. മോഡലുകളനുസരിച്ച് മൂന്നു ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് അറിയാന്‍ സാധിച്ചത്. ഇത്രയും നാള്‍ അധിക ചിലവുകള്‍ ഫോക്‌സ്വാഗണ്‍ വഹിച്ചു. എന്നാല്‍ ഇനി ചെറിയൊരു ശതമാനം വില വര്‍ധനവ് നടപ്പില്‍ വരുത്താതെ തരമില്ലെന്ന് ഫോക്‌സ്‌വാഗണ്‍ കാര്‍സ് ഇന്ത്യാ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ് വ്യക്തമാക്കി. നിലവില്‍ ഫോക്‌സ് വാഗണ് അഞ്ചു മോഡല്‍ കാറുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. മാരുതിയും ടൊയോട്ടയും ഫോര്‍ഡും ഇസുസുവും ബിഎംഡബ്ല്യുവും ജനുവരി മുതല്‍ വിലവര്‍ധിപ്പിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മോഡഡലുകളെ ആശ്രയിച്ചിരിക്കും മാരുതി കാറുകള്‍ക്ക് വില കൂടുക. ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനം വരെ വില വര്‍ധിക്കും. ഇസൂസു മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് വില വര്‍ധിക്കുക. മോഡലുകള്‍ക്ക് ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വില കൂട്ടാന്‍ ഫോര്‍ഡിനും പദ്ധതിയുണ്ട്.

 

Post Your Comments Here ( Click here for malayalam )
Press Esc to close