ഫിദ
കൊച്ചി: അള്‍ട്രാ എച്ച്ഡി സാങ്കേതികവിദ്യയും ഫേസ് ആക്സസ് ഫീച്ചറുമുള്ള വിവോ വൈ 53ഐ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി.
എട്ട് എംപി പിന് കാമറ (അള്‍ട്രാ എച്ച്ഡി), അഞ്ച് എംപി മുന്‍ കാമറ (സ്ക്രീന്‍ ഫ്ലാഷോടുകൂടി), ഫേസ് ആക്സസ് ഫീച്ചര്‍ (അണ്‍ലോക്കിംഗിന്), സ്മാര്‍ട്ട് ഐ പ്രൊട്ടക്ഷന്‍ സംവിധാനം, ആപ് ക്ലോണ്‍ സൗകര്യം, അഞ്ച് ഇഞ്ച് ഡിസ്പ്ലേ, രണ്ട് ജിബി റാം, 16 ജിബി ഇന്റേണല്‍ മെമ്മറി (256 ജിബി വരെ വര്‍ധിപ്പിക്കാം), ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍. 2500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. 7,990 രൂപയാണ് വില.