വിവോ വാലന്റൈന്‍സ് ഫോണ്‍

വിവോ വാലന്റൈന്‍സ് ഫോണ്‍

ഫിദ
കൊച്ചി: സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ പുതിയ വി 7 പ്ലസ് ഇന്‍ഫിനിറ്റ് റെഡ് ലിമിറ്റഡ് എഡിഷന്‍ ഫോണുകള്‍ വിപണിയിലിറക്കി. വാലന്‍ന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ ഭാഗമായാണ് ചുവന്ന നിറത്തിലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നത്. ഫോണിന്റെ പിന്‍കവറില്‍ ഹൃദയചിഹ്നം രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 22,990 രൂപയാണ് പുതിയ മോഡലിന്റെ വില. കേരളത്തിലെ എല്ലാ റീടെയ്ല്‍ ഷോപ്പുകളിലും ലഭ്യമാണ്. 3000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍ അടക്കം നിരവധി ആനുകൂല്യങ്ങളുമായി പുതിയ മോഡലുകള്‍ ആമസോണിലും ലഭ്യമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close