‘വൈറസി’ല്‍ ശൈലജ ടീച്ചറായി രേവതി

‘വൈറസി’ല്‍ ശൈലജ ടീച്ചറായി രേവതി

ഫിദ-
കേരളത്ത ഭീതിയുടെ നാളുകളിലേക്ക് തള്ളിവിട്ട നിപ വൈറസ് കാലത്തിന്റെ അതിജീവന കഥ പറയുന്ന വൈറസിെന്റ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വേഷം ചെയ്യുന്ന രേവതിയുടെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ രേവതിക്കും മന്ത്രിയുമായുള്ള രൂപ സാദൃശ്യം ഏറെ ചര്‍ച്ചയായിരുന്നു.
പോസ്റ്റിനു താഴെ ആരോഗ്യ മന്ത്രിയുടെ നിരവധി ആരാധകരാണ് കമന്റുമായെത്തിയിരിക്കുന്നത്. റിമ കല്ലിങ്കല്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ നിപ്പാ വൈറസ് ബാധയെക്കുറിച്ച് ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ജൂണ്‍ ഏഴിനു ലോകം മുഴുവന്‍ തീയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ അറബ്, ഇംഗ്ലീഷ് സബ്‌ടൈറ്റിലുകളും ഉണ്ടാകുമെന്ന് ആഷിക്ക് അബു വ്യക്തമാക്കിയിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close