ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: കാലാവധി തീരും മുമ്പേ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ പദവി രാജിവെച്ച് വിരാല്‍ ആചാര്യ. ആര്‍.ബി.ഐയുടെ മൂന്നു ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ വിരാല്‍ തന്റെ കാലാവധി തീരുന്നതിന് ആറു മാസം മുമ്പേയാണ് പദവി ഒഴിഞ്ഞിരിക്കുന്നത്.
ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ വിരാല്‍ ഈ വര്‍ഷം ആഗസ്റ്റില്‍ അധ്യാപനത്തിലേക്ക് തിരിച്ചെത്തുമെന്നും ബിസിനസ് സ്റ്റാന്‍ന്‍േറഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2017 ജനുവരി 23 നാണ് ഡെപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യ ചുമതലയേറ്റത്. മൂന്നു വര്‍ഷത്തേക്കായിരുന്നു നിയമനം.

Post Your Comments Here ( Click here for malayalam )
Press Esc to close