രാം ചരണ്‍ തേജയുടെ ‘വിനയ വിധേയ രാമ’ക്കു വേണ്ടി നൂറു ദിവസം സ്റ്റണ്ട് ചിത്രീകരണം!

രാം ചരണ്‍ തേജയുടെ ‘വിനയ വിധേയ രാമ’ക്കു വേണ്ടി നൂറു ദിവസം സ്റ്റണ്ട് ചിത്രീകരണം!

തെലുങ്ക് മെഗാ പവര്‍ സ്റ്റാര്‍ രാം ചരണ്‍ തേജ ‘രംഗസ്ഥലം’ എന്ന ജനപ്രിയ ചിത്രത്തിന് ശേഷം നായകനായി അഭിനയിച്ച ബ്രഹ്മാണ്ഡ ആക്ഷന്‍ ഫാമിലി എന്റര്‍ടെയ്‌നറായ ‘വിനയ വിധേയ രാമ’ ഫെബ്രുവരി 8 ന് മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. തെലുങ്കിലെ, ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന് ഖ്യാതി നേടിയ ബോയപട്ടി ശ്രീനുവാണ് ഈ സിനിമയുടെ രചയിതാവും സംവിധായകനും. ഡി വി വി എന്റര്‍ടെയ്ന്‍മെന്റ്‌സ്
നിര്‍മ്മിച്ച്, പ്രകാശ് ഫിലിംസ് അവതരിപ്പിക്കുന്ന ‘വിനയ വിധേയ രാമ’യില്‍ കിയാരാ അദ്വാനി യാണ് രാം ചരണിന്റ നായിക. വിവേക് ഒബറോയാണ് പ്രതിനായകന്‍. പ്രശാന്ത്, സ്‌നേഹ, മധുമിത, മുകേഷ് ഋഷി,ജേപി, ഹരീഷ് ഉത്തമന്‍,,ആര്യന്‍ രാജേഷ്, രവിവര്‍മ്മ എന്നിങ്ങനെ വലിയൊരു താര നിര തന്നെ ചിത്രത്തിലുണ്ട്. സിജു തുറവൂര്‍ ഗാന രചനയും ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സതീഷ് മുതുകുളമണ് സംഭാഷണം എഴുതിയിരിക്കുന്നത്.
സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് കനല്‍ കണ്ണനാണ് . ബള്‍ഗേറിയ, ഹൈദരാബാദ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ സെറ്റുകളില്‍ വെച്ച് നൂറു ദിവസം കൊണ്ടാണ് സ്റ്റണ്ട് രംഗങ്ങള്‍ ചിത്രീകരിച്ചത്. ഇടവേളക്ക് ശേഷം വരുന്ന ഒരു സ്റ്റണ്ട് രംഗം മാത്രം പതിനൊന്നു കോടി രൂപ ചിലവഴിച്ച് അറുപത് ദിവസം ഷൂട്ടിംഗ് നടത്തി. ഗാന രംഗങ്ങള്‍ ദശ
കോടികള്‍ ചിലവഴിച്ച് തയ്യാറാക്കിയ വര്‍്ണശബളമായ പടു കൂറ്റന്‍ സെറ്റുകളില്‍ വെച്ചാണ്
ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും നാള്‍ ഒരു സിനിമക്ക് വേണ്ടി സ്റ്റുണ്ട് ചിത്രീകരണം നടത്തിയതെന്ന് കനല്‍ കണ്ണന്‍ പറഞ്ഞു. മാസ്സ് ആക്ഷന്‍ ഫാമിലി എന്റര്‍ടൈനറായ ‘വിനയ വിധേയ രാമ ‘ നെ പ്രകാശ് ഫിലിംസ് ഫെബ്രുവരി 8ന് പ്രദര്‍ശനത്തിനെത്തിയ്ക്കുന്നു .മലയാളം, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായി കേരളത്തില്‍ നൂറില്‍ പരം തിയ്യറ്ററുകളില്‍ ‘ വിധേയ രാമ’ പ്രദര്‍ശനത്തിനെത്തും.
സികെ അജയ് കുമാര്‍, പി ആര്‍ ഒ

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.