അഴകളവില്ലെങ്കിലും വിദ്യ സുന്ദരി തന്നെ

അഴകളവില്ലെങ്കിലും വിദ്യ സുന്ദരി തന്നെ

രാംനാഥ് ചാവ്‌ല-
ബോളിവുഡിലെ താര സുന്ദരിയാണ് വിദ്യ ബാലന്‍. എന്നാല്‍ ഒരു താരസുന്ദരിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന അഴകളവുകള്‍ ഇല്ലാതിരുന്നിട്ടും അസാധ്യമായ അഭിനയപാടവം കൊണ്ടാണ് വിദ്യ ബോളിവുഡില്‍ പിടിച്ചു നില്‍ക്കുന്നത്. ഇതിനിടയില്‍ അമിതവണ്ണം മൂലം നിരവധി തവണ പരിഹാസം അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല പ്രായഭേതമില്ലാതെ വിദ്യയുടെ ആരാധകര്‍ അമിതവണ്ണം കുറക്കണമെന്ന് ഉപദേശിക്കാറുമുണ്ട്. എന്നാല്‍ അങ്ങനെ പറയുന്നാവരോടൊക്കെ ദേഷ്യപ്പെട്ടാണ് വിദ്യ സംസാരിക്കാറ്.
തന്റെ വണ്ണത്തേക്കുറിച്ച് വിദ്യ നടത്തിയ പ്രതികരണം ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്. തടിയുള്ളവരെല്ലാം ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്ന, വ്യായാമം ചെയ്യാത്ത അലസന്‍മാരാണെന്ന മുന്‍ധാരണയോടെയാണ് പലരുടെയും പെരുമാറ്റം. ഇത്തരം ചോദ്യങ്ങള്‍ തന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കാറുണ്ട്. ഞാന്‍ എത്ര കഠിനമായ വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അവര്‍ക്ക് അറിയാമോ. ഞാന്‍ എത്രമാത്രം വെല്ലുവിളികള്‍ നേരിടുന്നുണ്ട് എന്ന് അവര്‍ക്ക് ഊഹിക്കാന്‍ കഴിയുമോ വിദ്യ ചോദിക്കുന്നു.
കൗമാരക്കാരായ ആളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട് നിനക്ക് നല്ല സുന്ദരമായ മുഖമുണ്ട് എന്തുകൊണ്ട് പിന്നെ നീ തടി കുറക്കുന്നില്ല എന്ന്. അതു കേട്ട് ഞാന്‍ പട്ടിണി കിടക്കും. ഭാരം കുറക്കാന്‍ കഠിനമായ വ്യായാമങ്ങള്‍ ചെയ്യും. അപ്പോള്‍ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് അല്‍പ്പം ശമനം ലഭിക്കും. എന്നാല്‍ വൈകാതെ രോഗം വീണ്ടും കൂടും. മെലിയുന്ന അവസരത്തില്‍ പോലും തടി കൂടുന്നതായി എനിക്ക് തോന്നും. ഭാരം കുറഞ്ഞും കൂടിയും കുറഞ്ഞും കൂടിയും ഇരുന്നു. ഏതാനം വര്‍ഷം വരെ ഷൂട്ടിംഗ് സമയത്ത് മോണിറ്ററില്‍ എന്റെ സീന്‍ വരുമ്പോള്‍ ഞാന്‍ അതില്‍ നോക്കില്ലായിരുന്നു. അബദ്ധത്തില്‍ നോക്കി പോയാല്‍ തടി കൂടിയതായി എനിക്ക് തോന്നും. എന്നെ കാണുമ്പോള്‍ എന്തു കൊണ്ട് വ്യായാമം ചെയ്യുന്നില്ല എന്ന് ചിലര്‍ ചോദിക്കും. അവരെ ഇംഗ്ലീഷില്‍ ഒരു ചീത്ത വാക്കു വിളിക്കാനാണ് എനിക്ക് തോന്നുന്നതെന്നും വിദ്യ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.