സെക്‌സിനെ കുറിച്ചു പറയാന്‍ എല്ലാവര്‍ക്കും മടി

സെക്‌സിനെ കുറിച്ചു പറയാന്‍ എല്ലാവര്‍ക്കും മടി

രാംനാഥ് ചാവ്‌ല
മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ് സെക്‌സെന്ന് നടി വിദ്യാബാലന്‍. അതേക്കുറിച്ച് സംസാരിക്കാന്‍ പലര്‍ക്കും മടിയാണെന്നും അവര്‍ പറഞ്ഞു. ഒരു സിനിമ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇത്തരത്തില്‍ പ്രതികരിച്ചത്. ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്‌സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക ഒരു സമ്പൂര്‍ണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്.
അതേസമയം ലൈംഗികവികാരം നമ്മില്‍ ഉണര്‍ത്തുന്ന സുഖാനുഭൂതി, അത് അനുഭവിക്കുമ്പോഴുള്ള അത്യാനന്ദം, രതിമൂര്‍ച്ച, അതിനോടനുബന്ധിച്ചുള്ള നിര്‍വൃതിജനകമായ അവസ്ഥ ഇതൊക്കെ നാം കളഞ്ഞുകുളിക്കുകയാണ്. സെക്‌സിനെക്കുറിച്ചുള്ള ഇത്തരം മിഥ്യാബോധം നാം ഉപേക്ഷിക്കാനുള്ള സന്ദര്‍ഭമാണിതെന്നും വിദ്യ പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്‌സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന ഒരു പ്രവണത ഇവിടെയില്ല എന്നത് എനിക്ക് തമാശയായിട്ടാണ് തോന്നുന്നത്. കാരണം സെക്‌സിനെക്കുറിച്ച് നാം വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും വിദ്യ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close