വോഡഫോണ്‍-ഐഡിയ ഇനി ‘വി’

വോഡഫോണ്‍-ഐഡിയ ഇനി ‘വി’

എംഎം കമ്മത്ത്-
കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോണും ഐഡിയയും ചേര്‍ന്നുള്ള കമ്പനിയുടെ പേര് മാറ്റി. പുതിയ ഐഡന്റിറ്റിയായി ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് ‘വി’ (‘VI’) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. വിര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെ വോഡഫോണ്‍ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദര്‍ താക്കറാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ലയിക്കലിന്റെ മഹത്തായ ദൗത്യം ഞങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു.
രണ്ട് ബ്രാന്‍ഡുകളുടെയും സംയോജനം പൂര്‍ത്തിയായതോടെ പുതിയൊരു തുടക്കത്തിനുള്ള സമയമാണിതെന്ന് പുതിയ പേരിടല്‍ പ്രഖ്യാപനത്തിന്റെ തത്സമയ വെബ്കാസ്റ്റിനിടെ രവീന്ദര്‍ തക്കര്‍ പറഞ്ഞു.
2018 ഓഗസ്റ്റിലാണ് ഇരു കമ്പനികളും തമ്മില്‍ ലയിച്ചത്. ജിയോയുടെ കടുത്ത ഭീഷണി മറികടക്കാനായിരുന്നു ലയനം. ടെലികോം മേഖലയില്‍ കുത്തകയായി ജിയോ എത്തിയതോടെ ഇരു കമ്പനികള്‍ക്കും കനത്ത നഷ്ടമുണ്ടായിരുന്നു. ഉപഭോക്താക്കളുടെ കൊഴിഞ്ഞു പോക്ക് ഇരു കമ്പനികള്‍ക്കും കോടികളുടെ ബാധ്യത ഉണ്ടാക്കി. യനനത്തോടെ 40 കോടി ഉപഭോക്താക്കളുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായിരുന്നു. വോഡഫോണിന് 45. 1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്.
കമ്പനിയുടെ താരിഫ് നിരക്കുകള്‍ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്. 219 രൂപക്ക് 28 ദിവസത്തേക്ക് ദിവസേന ഒരു ജിബി ഡേറ്റയും പരിധില്ലാത്ത കോളുകളും നല്‍കുന്നതാണ് ബേസ് പാക്ക്. 249 രൂപക്ക് ദിവസേന 1.5 ജിബി വീതം ലഭിക്കും. 299 രൂപക്ക് പകലും രാത്രിയുമായി 2+2 ജിബി ഡേറ്റ ലഭിക്കും. ഇതിലും 28 ദിവസത്തെ കാലാവധിയുണ്ട്. 149 രൂപക്ക് 28 ദിവസത്തെ കാലാവധിയില്‍ ആകെ 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും.
ഞങ്ങള്‍ രണ്ട് വലിയ നെറ്റ്‌വര്‍ക്കുകള്‍ ഒത്തുകഴിഞ്ഞപ്പോള്‍, ഞങ്ങളുടെ വരിക്കാരെയും പ്രക്രിയകളെയും സംയോജിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് നമ്മുടെ ജീവിതത്തിന് സുപ്രധാനമായ അര്‍ഥം നല്‍കുന്ന ഒരു ബ്രാന്‍ഡായ Vi അവതരിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും തക്കര്‍ പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close