‘വെള്ളരിക്കാപ്പട്ടണം’ സെപ്റ്റംബര്‍ 23 ന് തിയേറ്ററുകളിലേക്ക്

‘വെള്ളരിക്കാപ്പട്ടണം’ സെപ്റ്റംബര്‍ 23 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: മനീഷ് കുറുപ്പ് കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ‘വെള്ളരിക്കാപ്പട്ടണം’ സെപ്റ്റംബര്‍ 23ന് തിയേറ്ററുകളിലെത്തും.

പുതുമയുള്ള പ്രമേയവുമായി കുടുംബ സദസ്സുകളിലേക്കെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ലക്ഷക്കണക്കിന് സംഗീത ആസ്വാദകരുടെ മനം കവര്‍ന്നവയായിരുന്നു.

ഈ ചിത്രം മലയാള സിനിമക്ക് ഇതുവരെ പരിചിതമല്ലാത്ത ആശയമാണ് പങ്കുവെക്കാന്‍ ശ്രമിക്കുന്നത്.
തീര്‍ച്ചയായും ഈ സിനിമ കാണുന്നവര്‍ അവരുടെ സ്വന്തം ജീവിതത്തിലേക്ക് ആ ആശയത്തെ പകര്‍ത്തുവാന്‍ ശ്രമിക്കുമെന്ന് ഉറപ്പാണ്.

ചുരുക്കം അണിയറ പ്രവര്‍ത്തകരെ മാത്രം ഏകോപിപ്പിച്ചുകൊണ്ട് മലയാളത്തില്‍ ഇന്നുവരെ പരിചിതമല്ലാത്ത ഫ്രീ പ്രൊഡക്ഷന്‍ ഷൂട്ടിംഗ് എന്ന രീതിയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്നത്തെ തലമുറയുടെ അലസതയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ് ഈ സിനിമ. ജീവിത വഴിയിലെ വിജയപാതകളെ തിരഞ്ഞെടുക്കാന്‍ പുതുതലമുറയെ പ്രേരിപ്പിക്കുന്ന ചിത്രം കൂടിയാണ് ‘വെള്ളരിക്കാപ്പട്ടണം’.

പ്രണയം, സൗഹൃദം, ആത്മബന്ധങ്ങള്‍ എല്ലാം ചിത്രം ഒപ്പിയെടുത്തിട്ട് ഉണ്ട്. സ്നേഹാര്‍ദ്രമായ രണ്ട് പ്രണായനുഭവങ്ങള്‍ കൂടി ഈ ചിത്രം പങ്കുവയ്ക്കുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ ടോണി സിജിമോനാണ് ചിത്രത്തിലെ നായകന്‍.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്ന ‘പളുങ്ക്’, ‘ഛോട്ടാ മുംബൈ’, ‘മായാവി’, ‘മാടമ്പി’, ‘ഹലോ’, ‘ഭ്രമരം’ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായാണ് ടോണി സിജിമോന്‍ സിനിമയിലേക്കെത്തുന്നത്.

ഈ ചിത്രങ്ങളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാനല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്കനെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമായി തിളങ്ങി.

എഞ്ചിനീയറിംഗ് ബിരുദം നേടിയ ടോണി ഇപ്പോള്‍ തിരുവനന്തപുരം ഒരു പ്രശസ്ത എടി കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് സുനില്‍കുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുകയാണ്. അതും ഈ സിനിമയുടെ മറ്റൊരു പുതുമയാണ്.

യുവനടിമാരായ ജാന്‍വി ബൈജുവും, ഗൗരി ഗോപികയുമാണ് നായികമാര്‍.
ചിത്രത്തിലെ ഗാനങ്ങള്‍ പ്രശസ്ത കവിയും, ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐ.എ.എസ്സ് ആണ് രചിച്ചിരിക്കുന്നത് ഒപ്പം സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

 

ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക എന്നീവര്‍ക്ക് പുറമേ ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, എന്നീ പ്രശസ്തരും ആല്‍ബര്‍ട്ട് അലക്‌സ്, ടോം ജേക്കബ്, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റര്‍ സൂരജ്, മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ അഭിനവ് എന്നീവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ബാനര്‍- മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം- മനീഷ് കുറുപ്പ്, ക്യാമറ- ധനപാല്‍, സംഗീതം- ശ്രീജിത്ത് ഇടവന, ഗാനരചന- കെ ജയകുമാര്‍ ഐ.എ.എസ്, മനീഷ് കുറുപ്പ്, സംവിധാന സഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെ പി, ജ്യോതിഷ് ആരംപുന്ന. മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍. സ്റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്റ്റ്- മഹാദേവന്‍, സി ജിവിഷ്ണു പുളിയറ, മഹേഷ് കേശവ്. ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്ട്- ബാലു പരമേശ്വര്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി ജോണ്‍, ശബ്ദമിശ്രണം- ശങ്കര്‍, പരസ്യകല- കൃഷ്ണപ്രസാദ് കെ വി.

Post Your Comments Here ( Click here for malayalam )
Press Esc to close