‘വെള്ളരിക്ക പട്ടണം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ റിലീസ് ചെയ്തു

‘വെള്ളരിക്ക പട്ടണം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ റിലീസ് ചെയ്തു

എഎസ് ദിനേശ്-
കൊച്ചി: മഞ്ജു വാര്യര്‍, സൗബിന്‍ സാഹീര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരിക്ക പട്ടണം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാര്യര്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം പ്രശസ്ത മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകന്‍ മഹേഷ് വെട്ടിയാറും ചേര്‍ന്ന് എഴുതുന്നു. ജയേഷ് നായര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍- കെആര്‍ മണി, പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന്ന, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്- രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സമീറ സനീഷ്, എഡിറ്റര്‍- അപ്പു എന്‍ ഭട്ടതിരി, അര്‍ജുന്‍ ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ദിനില്‍ ബാബു, അസ്സോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കുമാര്‍ കെജി, പരസ്യക്കല- ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്ത പ്രചരണം- എഎസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close