‘വെള്ളം’ ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

‘വെള്ളം’ ത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

എഎസ് ദിനേശ്-
ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ഫ്രണ്ട്‌ലി പ്രെഡാക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായികയാവുന്നു. ജയസൂര്യ നായകനാകുന്ന ‘വെള്ളം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
നിതീഷ് നടേരിയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയ ‘പുലരിയില്‍ അച്ഛന്റെ’ എന്ന ഗാനമാണ് അകക്കണ്ണിന്റെ വെളിച്ചത്തില്‍ മാത്രം ലോകം കാണുന്ന അനന്യ എന്ന കൊച്ചു മിടുക്കി ആലപിച്ചിരിക്കുന്നത്.
കുറച്ച് നാള്‍മുന്‍പ് കണ്ണൂരിലെ സ്‌കൂള്‍ ബഞ്ചില്‍ കൂട്ടുകാര്‍ക്കിടയിലിരുന്ന് അനന്യ പാടിയ പാട്ട് ആസ്വാദകരെല്ലാം ഏറ്റെടുത്തിരുന്നു. ഇത് സിനിമയിലേക്കും അനന്യക്ക് വഴി തുറന്നു. അഞ്ചാം ക്ലാസുകാരി അനന്യ ധര്‍മ്മശാല ബ്ലൈന്റ് സ്‌കൂളില്‍ പഠിക്കുന്നു.
സിദ്ദിഖ്, ഇന്ദ്രന്‍സ്,ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക,സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍,ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മിഎന്നിവര്‍ക്കൊപ്പം മുപ്പതോളം പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, നിധേഷ് നടേരി, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എഡിറ്റര്‍ – ബിജിത്ത് ബാല.
പ്രൊജക്റ്റ് ഡിസൈന്‍- ബാദുഷ, കോ പ്രൊഡ്യൂസര്‍- ബിജു തോരണത്തേല്‍, പ്രഡൊക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മ്മന്‍ വള്ളിക്കുന്ന്, കല- അജയന്‍ മങ്ങാട്,
മേക്കപ്പ്- ലിബിസണ്‍ മോഹനന്‍, കിരണ്‍ രാജ്, വസ്ത്രാലങ്കാരം- അരവിന്ദ് കെ ആര്‍, സ്റ്റില്‍സ്- ലിബിസണ്‍ ഗോപി, പരസ്യകല- തമീര്‍ ഓകെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍- ജിബിന്‍ ജോണ്‍, സ്‌ക്രിപ്റ്റ് അസോസിയേറ്റ്‌സ്- വിജേഷ് വിശ്വം, ഷംസുദ്ദീന്‍ കുട്ടോത്ത്, ജയറാം സ്വാമി, പ്രൊഡക്ഷന്‍ മാനേജര്‍അഭിലാഷ്, വിതരണം- സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്. പി.ആര്‍.ഒ- എഎസ് ദിനേശ്.

Post Your Comments Here ( Click here for malayalam )
Press Esc to close