വാഹന വില്‍പ്പനയില്‍ 2.97 ശതമാനം കുറവ്

വാഹന വില്‍പ്പനയില്‍ 2.97 ശതമാനം കുറവ്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വില്‍പ്പനയില്‍ കഴിഞ്ഞമാസം 2.97 ശതമാനം കുറവ് അനുഭവപ്പെട്ടു. 16.17 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിയത്. 2017 ഡിസംബറില്‍ വില്‍പ്പന 16.66 ലക്ഷം യൂണിറ്റുകളായിരുന്നു. പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ നേരിയ ഇടിവുണ്ടായി. 2.39 ലക്ഷത്തില്‍ നിന്ന് 2.38 ലക്ഷം യൂണിറ്റുകളിലേക്കാണ് ഇടിവ്.
കാര്‍ വില്‍പ്പന ഡിസംബറില്‍ 2.01 ശതമാനം ഇടിഞ്ഞ് 1.55 ലക്ഷത്തിലെത്തി. 2017 ഡിസംബറില്‍ വല്പന 1.58 ലക്ഷമായിരുന്നു. മോട്ടോര്‍സൈക്കിള്‍ വില്പന 7.88 ലക്ഷത്തില്‍ നിന്ന് 7.93 ലക്ഷം യൂണിറ്റുകളായി ഉയര്‍ന്നു. എന്നാല്‍, മൊത്തം ടൂവീലര്‍ വില്പന 12.87 ലക്ഷത്തില്‍ നിന്ന് 2.23 ശതമാനം കുറഞ്ഞ് 12.59 ലക്ഷമായി. കഴിഞ്ഞമാസം പുതുതായി 75,984 വാണിജ്യ വാഹനങ്ങളും നിരത്തിലെത്തി. ഇടിവ് 7.8 ശതമാനം.
2018ല്‍ ഇന്ത്യക്കാര്‍ വാങ്ങിയ വാഹനങ്ങളുടെ എണ്ണം 33.94 ലക്ഷം. 2017നെ അപേക്ഷിച്ച് 5.08 ശതമാനം കൂടുതലാണിത്. 32.30 ലക്ഷം വാഹനങ്ങളാണ് 2017ല്‍ വിറ്റുപോയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close