ഡീലര്‍മാരില്‍ നിന്ന് ഇനി ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയും തെരഞ്ഞൈടുക്കാം

ഡീലര്‍മാരില്‍ നിന്ന് ഇനി ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസിയും തെരഞ്ഞൈടുക്കാം

വിഷ്ണു പ്രതാപ്
കൊച്ചി: വാഹനം വാങ്ങുന്നവര്‍ക്ക് വാഹന ഡീലര്‍മാരില്‍ നിന്ന് ഇഷ്ടാനുസരണം വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ വാഹന പോളിസികള്‍ എടുക്കാനുള്ള സൗകര്യമൊരുങ്ങുന്നു. ഇതിന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐ.ആര്‍.ഡി.എ.) അനുമതി നല്‍കി. ഇതുവഴി പ്രീമിയം തുക ലാഭിക്കാനും മികച്ച പോളിസികള്‍ തെരഞ്ഞെടുക്കാനും വാഹന ഉടമക്ക് അവസരം കൈവരികയാണ്. മോട്ടോര്‍ ഇന്‍ഷുറന്‍സ് സര്‍വീസ് പ്രൊവൈഡര്‍ (എം.ഐ.എസ്.പി.) എന്ന പേരിലാണ് ഡീലര്‍മാര്‍ക്ക് ഐ.ആര്‍.ഡി.എ. ലൈസന്‍സ് നല്‍കുക. ഇതു നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനികള്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. ഓരോ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും പ്രൊവൈഡര്‍ ലൈസന്‍സ് എടുക്കുമ്പോള്‍ ആ കമ്പനിയുടെ പോളിസി മാത്രമേ വിപണനം ചെയ്യാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ കമ്പനികളുടെ പോളിസി നല്‍കാന്‍ അത്രയും ലൈസന്‍സ് എടുക്കേണ്ടതുണ്ട്. എന്നാല്‍, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് കമ്പനി വഴി ലൈസന്‍സ് എടുത്താല്‍ ഇന്ത്യയിലെ ഏത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസി വേണമെങ്കിലും നല്‍കാനാകും. നവംബര്‍ ഒന്നുമുതലാണ് ഈ സൗകര്യം നിലവില്‍ വരിക.

Post Your Comments Here ( Click here for malayalam )
Press Esc to close