‘വട്ടവട ഡയറീസ്’ ആദ്യ എപ്പിസോഡ് 6 ന് റിലീസ്

‘വട്ടവട ഡയറീസ്’ ആദ്യ എപ്പിസോഡ് 6 ന് റിലീസ്

പിആര്‍ സുമേരന്‍-
കൊച്ചി: സസ്‌പെന്‍സും ത്രില്ലും നിറഞ്ഞ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കുന്ന മലയാളത്തിലെ പുതിയ വെബ് സീരീസ് ‘വട്ടവട ഡയറീസ്’ന്റെ ആദ്യ എപ്പിസോഡ് സെപ്റ്റംബര്‍ 6 വെകിട്ട് 5 ന് വട്ടവട ഡയറീസിന്റെ യൂട്യൂബിലൂടെ റിലീസ് ചെയ്യും. ആരോണ്‍ എന്റര്‍ടൈമെന്റ്‌സിന്റെ ബാനറില്‍ അനി തോമസ് നിര്‍മ്മിക്കുന്ന വട്ടവട ഡയറീസിന്റെ കഥ, സംവിധാനം യുവ ചലച്ചിത്ര സംവിധായകന്‍ ഷാന്‍ ബഷീര്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ, സംഭാഷണം ഷാന്‍ ബഷീര്‍, അരവിന്ദ് എ ആറുമാണ്. ഓരോ എപ്പിസോഡുകളും ഓരോ കഥകളിലൂടെയാണ് കടന്നുപോകുന്നത്. വട്ടവട എന്ന മലയോരപ്രദേശത്തെ ദിനരാത്രങ്ങളാണ് ആദ്യ എപ്പിസോഡിന്റെ ഇതിവൃത്തം. സിനിമാ ചിത്രീകരണവുമായി വട്ടവടയില്‍ എത്തുന്ന സംഘത്തിലേക്ക് അവിചാരിതമായി ഒരു പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്ന് ആ ലോക്കേഷനിലും അനുബന്ധമായി നടക്കുന്ന സംഭവങ്ങളിലും ആ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം വലിയ പ്രതിസന്ധികളിലേക്ക് മാറുകയാണ്. അങ്ങനെ ആകസ്മികമായി നടന്ന ഒരു ചെറിയ സംഭവം വലിയ പ്രശ്‌നങ്ങളിലേക്ക് വഴിമാറുന്നതാണ് കഥാതന്തു. അങ്ങനെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെയാണ് വട്ടവട ഡയറീസിന്റെ ഓരോ എപ്പിസോഡുകളും സഞ്ചരിക്കുന്നത്.
ഹൃദയ ഹാരിയായ ഗാനങ്ങളും വട്ടവട ഡയറീസിന്റെ മറ്റൊരു പുതുമയാണ്. മൂന്നാര്‍, നെല്ലിയാമ്പതി, വട്ടവട, തുടങ്ങിയ പ്രദേശങ്ങളിലാണ് വട്ടവട ഡയറീസിന്റെ പ്രധാന ലൊക്കേഷന്‍. പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ സീരീസില്‍ അണിനിരക്കുന്നുണ്ട്. തുല്ല്യ പങ്കാളിത്തമുള്ള അഞ്ച് അഭിനേതാക്കളാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവനടന്‍ ചാര്‍ളി, സംവിധായകന്‍ ഷാന്‍ ബഷീര്‍, എക്‌സി. പ്രൊഡ്യൂസര്‍ വിനു മാത്യു പോള്‍, സിനാജ് കലാഭവന്‍, കലാഭവന്‍ റഹ്മാന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, കിരണ്‍ രാജ്, ബിജു ശിവദാസ്, ജോസ്, ഷാജി ജോണ്‍, അരവിന്ദ്, വൈശാഖ്, കിജന്‍ രാഘവന്‍, രമ്യ പണിക്കര്‍, സനോജ, ദേവി അജിത്ത് തുടങ്ങിയവരാണ് അഭിനേതാക്കള്‍.
ബാനര്‍- ആരോണ്‍ എന്റര്‍ടൈമെന്റ്‌സ്, കഥ, സംവിധാനം- ഷാന്‍ ബഷീര്‍, നിര്‍മ്മാണം- അനി തോമസ്, തിരക്കഥ, സംഭാഷണം- ഷാന്‍ ബഷീര്‍, അരവിന്ദ് എ.ആര്‍., ക്യാമറ- പ്രബില്‍കുമാര്‍, പ്രൊഡക്ടന്‍ ഡിസൈനര്‍- ബാദുഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ജോണ്‍, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍, ഗാനരചന- അനൂപ്, എഡിറ്റര്‍- പീറ്റര്‍ സാജന്‍, എക്‌സി. പ്രൊഡ്യൂസര്‍- വിനു മാത്യു പോള്‍, പശ്ചാത്തല സംഗീതം- റിജോ ജോസഫ്, ഡിസൈനിംഗ്- മനു ഭഗവത്, പിആര്‍ഒ- പിആര്‍ സുമേരന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close