
ഗായത്രി-
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 22ന് ചിത്രം തിയറ്ററുകളിലെത്തും. ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫഹദ് തന്നെയാണ്.
രണ്ട് വ്യത്യസ്ത രൂപത്തിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.
അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്നിവയാണ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റ് ഫഹദ് ഫാസില്‍ ചിത്രങ്ങള്‍.