മികച്ച സാങ്കേതികവിദ്യയുമായി വി ഗാര്‍ഡിന്റെ പുതിയ സോളാര്‍ ഇന്‍വര്‍ട്ടറുകള്‍

മികച്ച സാങ്കേതികവിദ്യയുമായി വി ഗാര്‍ഡിന്റെ പുതിയ സോളാര്‍ ഇന്‍വര്‍ട്ടറുകള്‍

ഫിദ-
കൊച്ചി: റൂഫ്‌ടോപ് സൗരോര്‍ജ പ്ലാന്റുകള്‍ക്ക് അനുയോജ്യമായ മികച്ച സാങ്കേതികവിദ്യയുമായി സോള്‍സ്മാര്‍ട്ട് ഓണ്‍ ഗ്രിഡ് സോളാര്‍ ഇന്‍വര്‍ട്ടറുകള്‍ വിഗാര്‍ഡ് അവതരിപ്പിച്ചു.

ആഗോള മാനദണ്ഡങ്ങള്‍ പ്രകാരം നിര്‍മിച്ച് മികച്ച രൂപകല്‍പ്പനയില്‍ പുറത്തിറക്കിയ സോള്‍സ്മാര്‍ട് ഓണ്‍ ഗ്രിഡ് ഇന്‍വെര്‍ട്ടറില്‍ മികച്ച വൈദ്യുത ഉല്‍പ്പാദന ക്ഷമത ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും നൂതന സംവിധാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വൈദ്യുതി ഉല്‍പാദനം തത്സമയം നിരീക്ഷിക്കുന്നതിനും ഡേറ്റ ഒരു മാസം വരെ സൂക്ഷിക്കുന്നതിനും സൗജന്യ വൈഫൈ ഡേറ്റ ലോഗര്‍, തത്സമയ വോള്‍ട്ടേജ് ബ്ലുടൂത്ത്/ വൈഫൈ മുഖേന മൊബൈല്‍ ആപ്പിലൂടെ അറിയുന്നതിനുള്ള സംവിധാനം, ടച്ച് കണ്‍ട്രോള്‍, മുഴുസമയ വെബ്, ആപ്പ് നിരീക്ഷണ സംവിധാനം തുടങ്ങിയവ ഇതിലുണ്ട്. സോള്‍സ്മാര്‍ട് ഓണ്‍ ഗ്രിഡ് ഇന്‍വെര്‍ട്ടര്‍ സിംഗിള്‍, ത്രി ഫേസുകളില്‍ ലഭ്യമാണ്. പത്തു വര്‍ഷം വാറന്റിയും കമ്പനി നല്‍കുന്നു.

മൈനസ് 25 ഡിഗ്രി മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സുഗമമായി പ്രവര്‍ത്തിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. സൂര്യപ്രകാശത്തെ കൂടുതലായി ആഗിരണം ചെയ്യാന്‍ ശേഷിയുള്ള ക്ഷമത കൂടിയ മോണോ പെര്‍ക്ക് സോളാര്‍ പാനലുകളാണ് സോള്‍സ്മാര്‍ട് ഓണ്‍ ഗ്രിഡ് പിവി ഇന്‍വര്‍ട്ടറിനൊപ്പം നല്‍കുന്നത്. ഈ പാനലുകള്‍ക്ക് 25 വര്‍ഷത്തെ ഓണ്‍ സൈറ്റ് വാറന്റിയും കന്പനി നല്‍കുന്നു.

ഉയര്‍ന്ന താപനിലയിലും പ്രവര്‍ത്തിക്കുന്ന ഇവയ്ക്ക് 98.4 ശതമാനം വരെ പ്രവര്‍ത്തന ക്ഷമതയുമുണ്ട്. ഇത് വൈദ്യുതി ബില്ല് ഗണ്യമായി കുറക്കാന്‍ സഹായിക്കും. സോളാര്‍ പാനലുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി കാര്യക്ഷമമായി യൂട്ടിലിറ്റി ഗ്രിഡലേക്ക് ആവശ്യമായ കറന്റാക്കി മാറ്റുകയും തുടര്‍ന്ന് അത് ആവശ്യാനുസരണം ഗ്രിഡിലേക്കും ഗാര്‍ഹിക/വാണിജ്യ ലൈനിലേക്കും കടത്തിവിടും.

പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ഒരു ഉത്തരവാദിത്തമായി കാണുന്ന കമ്പനിയാണ് വിഗാര്‍ഡ്. പുതിയ സോള്‍സ്മാര്‍ട് സോളാര്‍ പവര്‍ സിസ്റ്റം ഈ ഗണത്തിലെ ഞങ്ങളുടെ ഏറ്റവും പുതിയ ഉല്‍പന്നമാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close