ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം

ഫിദ-
കൊച്ചി: ഡോളറിനെതിരെ തുടര്‍ച്ചയായ ആറാംനാളിലും രൂപയുടെ മുന്നേറ്റം. ഇന്നലെ 48 പൈസ ഉയര്‍ന്ന് 70.70ലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്. ആറുദിവസത്തിനിടെ ഡോളറിനെതിരെ രൂപ 110 പൈസയുടെ നേട്ടം കൈവരിച്ചു. റീട്ടെയില്‍ നാണയപ്പെരുപ്പം, വ്യാവസായിക ഉത്പാദന വളര്‍ച്ച എന്നിവ സംബന്ധിച്ച മികച്ച കണക്കുകള്‍ പുറത്തുവരുമെന്ന വിലയിരുത്തലുകളാണ് ഇന്നലെ രൂപക്ക് കരുത്തായത്.
അതേസമയം, തുടര്‍ച്ചയായ നാലാംനാളിലും ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് വീണു. ഇന്നലെ സെന്‍സെക്‌സ് 241 പോയിന്റിടിഞ്ഞ് 36,153ലും നിഫ്റ്റി 57 പോയിന്റ് കുറഞ്ഞ് 10,831ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐ.ടി., ബാങ്കിംഗ്, ടെലികോം ഓഹരികളാണ് നഷ്ടത്തിന് നേതൃത്വം നല്‍കിയത്.
രൂപയുടെ മുന്നേറ്റവും ആഗോളവിലയിലെ ഇടിവും സംസ്ഥാനത്ത് സ്വര്‍ണവിലയെ ഇന്നലെ ഈമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിച്ചു. പവന് 24,560 രൂപയും ഗ്രാമിന് 3,070 രൂപയുമായിരുന്നു ഇന്നലെ വില. ഈമാസം നാലിന് പവന്‍ വില 24,880 രൂപയും ഗ്രാംവില 3,110 രൂപയുമായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close