ബാങ്കിംഗ് ചാര്‍ജില്‍ നിന്നും രക്ഷനേടാന്‍ പുതിയ ആപ്പ്

ബാങ്കിംഗ് ചാര്‍ജില്‍ നിന്നും രക്ഷനേടാന്‍ പുതിയ ആപ്പ്

രാംനാഥ് ചാവ്‌ല
ബാങ്കിങ് ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതില്‍ നിന്നും രക്ഷനേടാന്‍ പുതിയ മൊബൈല്‍ ആപ്പ്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ യു.പി.ഐ. വാലറ്റ് ഉപയോഗിച്ച് അധിക ചാര്‍ജ് ഒഴിവാക്കി ഇടപാടുകള്‍ നടത്താവുന്നതാണ്.
റിയല്‍ടൈം ഗ്രോസ് സെറ്റില്‍മെന്റ്, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍, ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് എന്നിവയിലൂടെ നമ്മള്‍ ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇതിനെല്ലാം ബാങ്ക് ചാര്‍ജ് ഈടാക്കുന്നുണ്ട്. ഐ.എം.പി.എസ്. ഇടപാടിന് വിവിധ ബാങ്കുകള്‍ക്ക് വ്യത്യസ്ത നിരക്കാണ്.
ചെറിയ തുകകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഐ.യു.പി.ഐ. ഇടപാട് വളരെ എളുപ്പത്തില്‍ നടത്താവുന്നതാണ്. അതിനായി ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും യു.പി.ഐ. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, മൊബൈല്‍ നമ്പറിലൂടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക, ബാങ്ക് അക്കൗണ്ട്് ലിങ്ക് ചെയ്യുക, പിന്നെ വെര്‍ച്വല്‍ പേയ്‌മെന്റ് വിലാസം ഉണ്ടാക്കുക. എം.പി.എസ്സിന്റെയും എന്‍.ഇ.എഫ്.ടി.യുടെയും നിരക്കുകള്‍ ഏകദേശം ഒരുപോലെയാണ്. 10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് എന്‍.ഇ.എഫ്.ടി. യിലാണ് ഐ.എം.പി.എസ്സിനേക്കാള്‍ ചാര്‍ജ് കുറവ്.
ഉദാഹരണത്തിന്, ഒരു സ്വകാര്യ ബാങ്ക് 10,000 രൂപ വരെ എന്‍.ഇ.എഫ്.ടി. ഇടപാടുകള്‍ക്ക് 2.50 രൂപ (ജി.എസ്.ടി. പുറമേ) ഈടാക്കുമ്പോള്‍, ഐ.എം.പി.എസ്സില്‍ അഞ്ച് രൂപയും ജി.എസ്.ടി.യുമാണ് ഒരു ലക്ഷം രൂപ വരെയുള്ള ഫണ്ട് ട്രാന്‍സ്ഫറിന് ഈടാക്കുന്നത്. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ 15 രൂപയാണ് (ജി.എസ്.ടി. പുറമെ) ഐ.എം.പി.എസ്സിനും എന്‍.ഇ.എഫ്.ടിക്കും ചാര്‍ജ് ചെയ്യുന്നത്. ആര്‍.ടി.ജി.എസ്. വഴി രണ്ട് ലക്ഷത്തിനു മുകളില്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നതിന് 25 മുതല്‍ 50 രൂപ വരെയാണ് (ജി.എസ്.ടി. പുറമെ) ചാര്‍ജ് ചെയ്യുന്നത്.
ഇതില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്നതാണ് യു.പി.ഐ.യുടെ മൊബൈല്‍ ആപ്പും, ഭീം ആപ്പും. യു.പി.ഐ. വഴി പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ സൗജന്യമാണ്. ഓണ്‍ലൈനായോ ഓഫ് ലൈനായോ ഉപയോഗിക്കാം.
അതുപയോഗിച്ച് ഒരു ലക്ഷം രൂപ വരെ ചാര്‍ജ് കൂടാതെ ഏതു ബാങ്കില്‍ നിന്നും ഏതു ബാങ്കിലേക്കും ഇടപാട് നടത്താം. അതുകൊണ്ട് വേറെ ഒട്ടേറെ ആപ്പുകള്‍ ഉപയോഗിക്കേണ്ടി വരില്ല. എന്‍.പി.സി.ഐ. യുടെ തന്നെ ഭീം ആപ്പ് വഴിയാണെങ്കില്‍ പ്രതിദിനം 20,000 രൂപയുടെ വരെ ഇടപാട് നടത്താം. എല്ലാ ബാങ്കിന്റെയും ഇടപാടുകള്‍ ഈ ആപ്പ് വഴി തന്നെ നടത്താം.

Post Your Comments Here ( Click here for malayalam )
Press Esc to close