രാംനാഥ് ചാവ്ല-
മുംബൈ: പൊതുമേഖലാ ബാങ്കായ യൂണിയന് ബാങ്ക് ഒഫ് ഇന്ത്യ ഇക്കഴിഞ്ഞ ഒക്ടോബര്‍ഡിസംബര്‍ പാദത്തില്‍ 153.2 കോടി രൂപയുടെ ലാഭം സ്വന്തമാക്കി. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 124.98 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് രേഖപ്പെടുത്തിയിരുന്നത്. പ്രവര്‍ത്തനേതര വരുമാന വര്‍ധന, കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയിലെ (പ്രൊവിഷനിംഗ്) കുറവ് എന്നിവയാണ് കഴിഞ്ഞപാദത്തില്‍ ബാങ്കിന് നേട്ടമായത്.
25.4 ശതമാനം വര്‍ദ്ധിച്ച് 1,095 കോടി രൂപയാണ് പ്രവര്‍ത്തനേതര വരുമാനം. മൂന്നാംപാദത്തില്‍ ഇത് 873 കോടി രൂപയായിരുന്നു. 15.74 ശതമാനത്തില്‍ നിന്ന് 15.66 ശതമാനമായാണ് മൊത്തം നിഷ്ക്രിയ ആസ്തി താഴ്ന്നത്. അറ്റ നിഷ്ക്രിയ ആസ്തി 8.42 ശതമാനത്തില്‍ നിന്ന് 8.27 ശതമാനത്തിലേക്കും കുറഞ്ഞു.