‘അണ്ടര്‍ വേള്‍ഡി’ല്‍ ആസിഫ് അലി

‘അണ്ടര്‍ വേള്‍ഡി’ല്‍ ആസിഫ് അലി

ഗായത്രി-
‘വിജയ് സൂപ്പറും പൗര്‍ണമി’യുടെ വന്‍വിജയത്തിന് ശേഷം അണ്ടര്‍ വേള്‍ഡുമായിട്ടാണ് ആസിഫ് അലിയുടെ അടുത്ത വരവ്. കാറ്റിന് ശേഷം ആസിഫ് അലി-അരുണ്‍കുമാര്‍ അരവിന്ദ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്. ആസിഫ് അലിക്കൊപ്പം ഫര്‍ഹാന്‍ ഫാസിലും ലാല്‍ ജൂനിയറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമ ഒരു ആക്ഷന്‍ പാക്ക്ഡ് റിവെന്‍ഞ്ച് ത്രില്ലര്‍ ആണെന്നാണ് അറിയുന്നത്. മാസ് ഹീറോ പരിവേഷമുളള ഒരു റോളാണ് ചിത്രത്തില്‍ ആസിഫ് അവതരിപ്പിക്കുക. ചിത്രത്തിന് വേണ്ടി വേറിട്ട ഗെറ്റപ്പിലായിരിക്കും താരം എത്തുക. തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. സംയുക്ത മേനോന്‍, കേതകി നാരായണന്‍ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ, സംഭാഷണമെഴുതുന്നത്. അലെക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് യാക്‌സണ്‍ ഗാരി പെരേരയും നേഹ നായരും സംഗീതമൊരുക്കും. അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് എഡിറ്റിങ്ങ് ചെയ്യുന്നത്. ഡിഫോര്‍ എന്റര്‍ടെയന്‍മെന്റ് സിനിമ നിര്‍മ്മിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍: പ്രതാപ് രവീന്ദ്രന്‍, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനൂപ് വേണുഗോപാല്‍, അരുണ്‍കുമാര്‍ അരവിന്ദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: മനോജ് കാരത്തൂര്‍. പിആര്‍ഒ: എഎസ് ദിനേശ്. കൊച്ചി, കോയമ്പത്തൂര്‍, ഗോവ എന്നിവിടങ്ങളാണ ചിത്രത്തിന്റെ ലൊക്കേഷന്‍.

Post Your Comments Here ( Click here for malayalam )
Press Esc to close