ഉമങ് ബേദി ഡെയ്‌ലി ഹണ്ട് പ്രസിഡന്റ്

ഉമങ് ബേദി ഡെയ്‌ലി ഹണ്ട് പ്രസിഡന്റ്

വിഷ്ണു പ്രതാപ്
മുംബൈ: ഫേസ്ബുക്ക് ഇന്ത്യയുടെ മേധാവിയും ഉത്തരേഷ്യന്‍ മാനേജിംഗ് ഡയറക്ടറുമായിരുന്ന ഉമങ് ബേദി പ്രദേശിക ഭാഷാ വാര്‍ത്താ ആപ്ലിക്കേഷനായ ഡെയ്‌ലി ഹണ്ടിന്റെ പ്രസിഡന്റായി ചുമതലയേറ്റു. പ്രദേശിക ഭാഷയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വളര്‍ന്ന സാഹചര്യത്തിലാണ് ഡെയ്‌ലി ഹണ്ടിലേക്കുള്ള ബേദിയുടെ കടന്നു വരവ്. പ്രദേശിക മേഖലയില്‍ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലായിരുന്നു ഫേസ്ബുക്കില്‍ നിന്നും ഇറങ്ങിയത്. ഇന്ത്യന്‍ സംരംഭമായ ഡെയ്‌ലി ഹണ്ട് അതിനുള്ള മികച്ച അവസരമാണെന്നും അഭിമുഖത്തില്‍ ബേദി പ്രതികരിച്ചു.
15.5 കോടിയോളം പേര്‍ ഡൈലി ഹണ്ടിന്റെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്നും ലൈസന്‍സുള്ള 800 പബ്ലിക്കേഷന്‍സിന്റെ വാര്‍ത്തകള്‍ 14 ഭാഷകളിലായി ഡൈലി ഹണ്ട് നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡീപ് ലേര്‍ണിംഗ്, മെഷീന്‍ ലേര്‍ണിംഗ് തുടങ്ങിയ സംവിധാനത്തിലൂടെയുള്ള പ്രോപര്‍ട്ടി അല്‍ഗൊരിതം ഉപയോഗിച്ചാണ് ഡൈലി ഹണ്ട് വാര്‍ത്തകള്‍ നല്‍കുന്നതെന്നും ബേദി കൂട്ടിച്ചേര്‍ത്തു.
ബംഗുളൂരുവിലുള്ള മൊബൈല്‍ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് ആന്‍ഡ് സൊല്യൂഷന്‍സ് കമ്പനിയുടെ കീഴിലുള്ള വാര്‍ത്താ കണ്ടന്റ് ആപ്പാണ് ഡെയ്‌ലി ഹണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES