ഉമാനായര്‍ ‘വാനമ്പാടി’യില്‍ നിന്നും വിടവാങ്ങിയോ

ഉമാനായര്‍ ‘വാനമ്പാടി’യില്‍ നിന്നും വിടവാങ്ങിയോ

ഗായത്രി-
സിനിമസീരിയല്‍ നടിയായ ഉമാനായര്‍ വാനമ്പാടി എന്ന സീരിയലില്‍ നിന്ന് വിടവാങ്ങിയോ. കുറേ ദിവസമായി സീരിയലില്‍ ഉമ നായരെ കാണുന്നില്ലെന്നതാണ് പ്രേക്ഷകരുടെ ഈ ചോദ്യത്തിന് കാരണം. നിര്‍മ്മല, അസുഖമായി കിടക്കുന്ന അമ്മയെ പരിചരിക്കാനായി കൊടുങ്ങല്ലൂരിലേക്ക് പോയി എന്നുള്ള രീതിയിലാണ് സീരിയല്‍ മുന്നോട്ടു പോകുന്നത്. ഉമ ഈ സീരിയലില്‍ എത്താത്തത് എന്താണെന്ന സംശയത്തിലാണ് ആരാധകര്‍. സീരിയലിന്റെ അണിയറ പ്രവര്‍ത്തകരും അക്കാര്യം വ്യക്തമാക്കുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഉമ താന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്‌നേഹിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണ്. അഭിനയത്തിന് പുറമെ അഭിനേതാക്കള്‍ക്ക് മറ്റൊരു ജോലി കൂടി ആവശ്യമാണെന്നും ഉമ പറയുന്നു.
പ്രമുഖ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലാണ് വാനമ്പാടി. സീരിയലില്‍ നിര്‍മ്മലയെന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഉമ നായര്‍. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും കഥയാണ് സീരിയലിന്റെ പ്രമേയം. അനുമോളുടെ വല്യമ്മയുടെ റോളിലാണ് ഉമ അഭിനയിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close