അളക ഖാനം
ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതോടെ ബ്രിട്ടന്റെ പാസ്‌പോര്‍ട്ടിന്റെ നിറം മാറും. കടുംചുവപ്പും കാപ്പി നിറവും ചേര്‍ന്ന നിലവിലെ പാസ്‌പോര്‍ട്ടിന്റെ നിറം നീലയാക്കി മാറ്റുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി ബ്രണ്ടന്‍ ലൂയി പറഞ്ഞു.
2019 ഒക്ടോബര്‍ മുതല്‍ നല്‍കപ്പെടുന്ന പാസ്‌പോര്‍ട്ട് നീല നിറത്തിലുള്ളതായിരിക്കും. സമ്പൂര്‍ണമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പാസ്‌പോര്‍ട്ട് പുറത്തിറക്കുന്നത്.