യു.എ.ഇയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

യു.എ.ഇയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

അളക ഖാനം
ദുബായ്: യു.എ.ഇയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നു. യു.എ.ഇ പൗരന്മാര്‍ ഇല്ലെങ്കില്‍ മാത്രമേ ഇനി വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കൂ. വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍വിസ അനുവദിക്കണമെങ്കില്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ നീക്കം.
പൊതു, സ്വകാര്യ മേഖലകളില്‍ വിദേശികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നതിന് മുമ്പ് ഇതേ ജോലിക്ക് അനുയോജ്യരായ യു.എ.ഇ പൗരന്മാര്‍ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു തൊഴിലവസരമുണ്ടായാല്‍ യു.എ.ഇ പൗരനായ അപേക്ഷകന് പ്രഥമ പരിഗണന കൊടുക്കണമെന്നും ആവശ്യമുയര്‍ന്നു. എമിറേറ്റ് യുവാക്കള്‍ രാജ്യത്ത് തൊഴില്‍ അന്വേഷിച്ച് അലയുന്നത് നല്ല പ്രവണതയല്ലെന്നും കൗണ്‍സില്‍ അംഗമായ ഹമദ് അല്‍ റഹൂമി പറഞ്ഞു. പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍ യു.എ.ഇ പൗരന്മാര്‍ക്ക് പരമാവധി ഉപയോഗപ്പെടുത്താന്‍ ഡാറ്റാബേസ് രൂപീകരിക്കണം. ഒരു വിദേശിക്ക് ജോലി നല്‍കുന്നതിന് മുമ്പ് സമാന യോഗ്യതയുള്ള യു.എ.ഇ പൗരന്മാര്‍ ഈ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ റഹൂമി ആവശ്യപ്പെട്ടു.

Post Your Comments Here ( Click here for malayalam )
Press Esc to close