യുഎഇ വിസ; പോലീസ് ക്ലിയറന്‍സ് വേഗത്തിലാക്കും

യുഎഇ വിസ; പോലീസ് ക്ലിയറന്‍സ് വേഗത്തിലാക്കും

ഫിദ
കൊച്ചി: യു.എ.ഇയില്‍ ജോലി തേടുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. അപേക്ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.
പുതിയ തൊഴില്‍ വിസ അനുവദിക്കുന്നതിന് ഈമാസം മുതല്‍ പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാന്‍ യു.എ.ഇ തീരുമാനിച്ചിരിക്കുകയാണ്. അപേക്ഷകരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളും നിലവിലെ രേഖകളും പരിശോധിച്ച് ജില്ലാ പൊലീസ് മേധാവിയാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സഹായം ഇതിനുണ്ടാകും.
സംസ്ഥാനത്തെ ഏത് പോലീസ് സ്‌റേറഷനുകളുമായും സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഇക്കാര്യത്തില്‍ ബന്ധപ്പെടാവുന്നതാണ്. സാധാരണ അപേക്ഷകളില്‍ പതിനാല് ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇനി മുതല്‍ പുതുക്കിയ അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസായ 1000 രൂപ ടി.ആര്‍ 15 ഫോം മുഖേന ട്രഷറിയിലോ ഓണ്‍ലൈനായോ അടക്കണം. അപേക്ഷയുടെ കോപ്പിയും ഉദ്യോഗാര്‍ഥിയുടെ സത്യവാങ്മൂലവും ക്ലിയറന്‍സിനൊപ്പം ചേര്‍ത്തിരിക്കണം.

Post Your Comments Here ( Click here for malayalam )
Press Esc to close