യു.എ.ഇ. സന്ദര്‍ശകര്‍ക്ക് വാറ്റ് തിരികെ നല്‍കും

യു.എ.ഇ. സന്ദര്‍ശകര്‍ക്ക് വാറ്റ് തിരികെ നല്‍കും

അളക ഖാനം
ദുബൈ: യു.എ.ഇ. സന്ദര്‍ശിക്കാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാറ്റ് തിരികെ നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. കാര്യക്ഷമമായ നികുതി സംവിധാനം രാജ്യത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചില്ലറ വില്‍പ്പനശാലകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുമെന്നും ലോകത്തെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി നിലനിര്‍ത്തുമെന്നും ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ അധികൃതര്‍ അറിയിച്ചു.
നികുതി പിരിവിലും അനുബന്ധ സേവനങ്ങളിലും മറ്റും കഴിവ് തെളിയിച്ച അന്താരാഷ്ട്ര സ്ഥാപനവുമായി ചേര്‍ന്നായിരിക്കും പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇ. നിവാസികളല്ലാത്ത വിനോദ സഞ്ചാരികള്‍ക്കാള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്ന നികുതി തിരിച്ചു നല്‍കുന്നത്. ഈ പണം തിരികെ നല്‍കാന്‍ പ്രത്യേക ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കും. പ്രാദേശിക സമ്പദ്‌വ്യവസ്ഥക്ക് വിനോദസഞ്ചാരികള്‍ നല്‍കുന്ന താങ്ങ് വളരെ വലുതാണ്.
2017 ല്‍ 123 മില്ല്യണ്‍ യാത്രികരാണ് യു.എ.ഇ. വിമാനത്താവളങ്ങള്‍ വഴി എത്തിയത്. മൊത്തം ആഭ്യന്തര ഉല്‍പദനത്തിന്റെ 11.3 ശതമാനമാണ് വിനോദസഞ്ചാരത്തിലൂടെ ലഭിച്ചത്. ഇത് ഏകദേശം 154.1 ബില്ല്യണ്‍ ദിര്‍ഹം വരും.

Post Your Comments Here ( Click here for malayalam )
Press Esc to close