
അളക ഖാനം-
ദുബായ്: യു.എ.ഇ.യുടെ ആദ്യ ഗോള്‍ഡ് കാര്‍ഡിന് പ്രവാസിമലയാളി വ്യവസായി എം.എ. യൂസഫലി അര്‍ഹനായി. വന്‍കിട നിക്ഷേപകര്‍ക്കും മികച്ച പ്രതിഭകള്‍ക്കും നല്‍കുന്ന ആജീവനാന്ത താമസരേഖയാണ് ഗോള്‍ഡ് കാര്‍ഡ്.
യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് ആദ്യ ഗോള്‍ഡ് കാര്‍ഡ് ലുലു ഗ്രൂപ്പ് ചെയര്‍മാന് നല്‍കിയ കാര്യം വെളിപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് െറസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സയീദ് സാലിം അല്‍ ഷംസിയാണ് ഗോള്‍ഡ് കാര്‍ഡ് യൂസഫലിക്ക് കൈമാറിയത്.
വന്‍കിട നിക്ഷേപകരെയും മികച്ച പ്രതിഭകളെയും പ്രൊഫഷണലുകളെയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് യു.എ.ഇ. സര്‍ക്കാര്‍ ഗോള്‍ഡ് കാര്‍ഡ് പ്രഖ്യാപിച്ചത്. ആദ്യഘട്ടമായി 6800 വിദേശികള്‍ക്കാണ് കാര്‍ഡ് അനുവദിച്ചിരിക്കുന്നത്. ഗോള്‍ഡ് കാര്‍ഡിനുപുറമേ അഞ്ചുവര്‍ഷം, പത്തുവര്‍ഷം വീതമുള്ള ദീര്‍ഘകാല വിസകളും അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. ഗോള്‍ഡ് കാര്‍ഡിന് അര്‍ഹരായവരുടെമാത്രം യു.എ.ഇ.യിലെ മൊത്തം നിക്ഷേപം 10,000 കോടി ദിര്‍ഹ(ഏകദേശം 1,88,280 കോടി രൂപ)ത്തില്‍ ഏറെയാണ്.