ടിവിഎസ് സ്‌പോര്‍ട്ട് സില്‍വര്‍ അലോയ് പതിപ്പ് വിപണിയില്‍

ടിവിഎസ് സ്‌പോര്‍ട്ട് സില്‍വര്‍ അലോയ് പതിപ്പ് വിപണിയില്‍

ഫിദ-
കൊച്ചി: ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി, ടി വി എസ് സ്‌പോര്‍ട്ടിന്റെ സില്‍വര്‍ അലോയ് പതിപ്പ് അവതരിപ്പിച്ചു. പുതിയ സില്‍വര്‍ അലോയ് വീലുകള്‍, ബ്ലാക് സില്‍വര്‍, വോള്‍ക്കാനോ റെഡ് നിറങ്ങളില്‍ ലഭ്യം. ടി വി എസ് സ്‌പോര്‍ട്ടിന്റെ വില്‍പ്പന 20 ലക്ഷം യൂണിറ്റ് എന്ന നാഴികക്കല്ല് പിന്നിട്ട് അവസരത്തിലാണ് സില്‍വര്‍ അലോയ് പതിപ്പ് പുറത്തിറക്കിയിട്ടുള്ളത്. ലിറ്ററില്‍ 95 കിലോമീറ്ററാണ് മൈലേജ്. കേരളത്തിലെ എക്‌സ് ഷോറൂം വില 46,975 രൂപയാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close