ഗായത്രി-
ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്ററിന്റെ ബിഎസ്VI മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 67,911 രൂപയാണ് ബിഎസ്VI കംപ്ലയിന്റ് ടിവിഎസ് ജുപ്പിറ്റര്‍ ക്ലാസിക്ക് ETFiയുടെ എക്‌സ്‌ഷോറൂം വില. ETFi സാങ്കേതികവിദ്യയും ബിഎസ്VI ജുപ്പിറ്ററില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. കര്‍ണാടകയിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ബിഎസ്VI പ്ലാറ്റ്‌ഫോമുകളുടെ രണ്ട് പതിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. RTFi (റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍), ETFi (ഇക്കോത്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍) എന്നിവയാണത്.
2020 ടിവിഎസ് ജുപ്പിറ്റര്‍ ബിഎസ്VIന് പ്രത്യേകിച്ചും ETFi സാങ്കേതികവിദ്യയാണ് ലഭിക്കുന്നത്. ടിവിഎസ് ജുപ്പിറ്റര്‍ ക്ലാസിക്ക് പതിപ്പാണ് ETFi എന്ന സാങ്കേതികവിദ്യ ആദ്യമായി സ്വീകരിച്ചത്. കൂടാതെ ഇത് 15 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നുവെന്ന് അവകാശപ്പെടുന്നു. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിന്റെ ബിഎസ്VI കംപ്ലയിന്റ് പതിപ്പാണ് ടിവിഎസ് ജുപ്പിറ്ററില്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് 7,500 rpmല്‍ 7.8 യവു കരുത്തും 5,500 rpmല്‍ 8 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.