പുതിയ മോഡലുകളുമായി ടിവിഎസ്

പുതിയ മോഡലുകളുമായി ടിവിഎസ്

വിഷ്ണു പ്രതാപ്-
മുംബൈ: ഐ ക്യൂബ് എസ്ടി, ഐ ക്യൂബ് എസ്, ഐ ക്യൂബ് എന്നീ മൂന്ന് പുതിയ വേരിയന്റുകളുമായി ടിവിഎസ്. ഇതില്‍ ടോപ് വേരിയന്റ്, ഐ ക്യൂബ് എസ്ടിയില്‍ അലെക്‌സ സ്‌കില്‍ സെറ്റ് ഉള്‍പ്പെടെ ആകര്‍ഷകമായ കണക്റ്റഡ് ഫീച്ചറുകളുള്ള 7 ഇഞ്ച് ടിഎഫ്ടി ടച്ച് സ്‌ക്രീന്‍ യൂസര്‍ ഇന്റര്‍ഫേസ്, ഫാസ്റ്റ് ചാര്‍ജിങ് കഴിവുള്ള 1.5 കെഡബ്ല്യു ഓഫ് ബോര്‍ഡ് പ്ലഗ് ആന്‍ഡ് പ്ലേ ചാര്‍ജര്‍ എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകള്‍.
ടിവിഎസ് മോട്ടോഴ്‌സ് ഡിസൈന്‍ ചെയ്ത 5.1 സണവ ബാറ്ററി പാക്ക് ആണ് എസ്ടിയുടെ പവര്‍ സോഴ്‌സ് ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ബെസ്റ്റ് ഇന്‍ ക്ലാസ് റേഞ്ചാണ് ഐ ക്യൂബ് എസ്ടിക്ക് കിട്ടുന്നത്. ഐ ക്യൂബ് എസിനും ഐ ക്യൂബിനും ഉള്ള 3.4 സണവ ബാറ്ററി പാക്ക് 100 കിലോമീറ്ററാണ് ഓണ്‍ റോഡ് റേഞ്ച് തരുന്നത്. മൂന്നു മണിക്കൂര്‍കൊണ്ട് ചാര്‍ജാകുന്ന 950ണ ചാര്‍ജറും 4.5 മണിക്കൂര്‍കൊണ്ട് ചാര്‍ജാകുന്ന 650ണ ചാര്‍ജറും ഓപ്ഷണലായി എസ്ടിക്കും എസിനും ലഭിക്കുന്നതാണ്. ആകെ 11 നിറങ്ങളാണ് മൂന്ന് വേരിയന്റുകള്‍ക്കും ഉള്ളത്. ഐ ക്യൂബ് എസ്ടിക്ക് 1,08,690 രൂപയും ഐ ക്യൂബ് എസിന് 98,564 രൂപയുമാണ് എഫ്എഎംഇ, സ്‌റ്റേറ്റ് സ്ബ്‌സിഡി ഉള്‍പ്പെടെ ഡല്‍ഹിയിലെ ഓണ്‍ റോഡ് വില.

Post Your Comments Here ( Click here for malayalam )
Press Esc to close