തുറമുഖങ്ങളില്‍ ആയിരക്കണക്കിന് ടിവി സെറ്റുകള്‍ കുടുങ്ങി

തുറമുഖങ്ങളില്‍ ആയിരക്കണക്കിന് ടിവി സെറ്റുകള്‍ കുടുങ്ങി

രാംനാഥ് ചാവ്‌ല-
മുംബൈ: പ്രമുഖ ടെലിവിഷന്‍ നിര്‍മ്മാതാക്കളായ സോണി, സാംസങ്, എല്‍ജി, ടിസിഎല്‍ എന്നിവരുടെ ആയിരക്കണക്കിന് ടിവി സെറ്റുകള്‍ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. 21,000 ലാര്‍ജ് സ്‌ക്രീന്‍ ടെലിവിഷന്‍ സെറ്റുകള്‍ ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. ആവശ്യമായ ഇറക്കുമതി ലൈസന്‍സുകള്‍ ഇവക്ക് ലഭിക്കാത്തതിനാലാണ് ഇപ്പോള്‍ ഈ സ്ഥിതിവിശേഷം നിലനില്‍ക്കുന്നതെന്ന് ചില വ്യവസായ എക്‌സിക്യൂട്ടിവുകള്‍ പറയുന്നു. വിപണി വിഹിതം അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ബ്രാന്‍ഡായ സാംസങ് ഇന്ത്യയെ ഈ നീക്കം ബാധിച്ചേക്കാം. കാരണം നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ടെലിവിഷന്‍ സെറ്റുകളില്‍ 35 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ജൂലൈ 30 ന് ടിവി സെറ്റുകളിലുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ വീണ്ടും അവതരിപ്പിച്ചിരുന്നു. ആത്മനിര്‍ഭര്‍ ഭാരത് (സ്വാശ്രയ ഇന്ത്യ) പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഈ കമ്പനികളെ നിയന്ത്രിത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷനുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഉടന്‍ പ്രാബല്യമെന്നോണം കമ്പനികള്‍ ഇറക്കുമതി ലൈസന്‍സ് തേടേണ്ടിവന്നു. സോണി, സാംസങ്, ടിസിഎല്‍ തുടങ്ങിയ കമ്പനികള്‍ ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവ എപ്പോള്‍ ലഭിക്കുമെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെന്ന് വ്യവസായ എക്‌സിക്യൂട്ടിവുകള്‍ പറയുന്നു. ഉത്സവ സീസണിലെ ബ്രാന്‍ഡുകളുടെ ഇന്‍വെന്ററി ആസൂത്രണത്തെ ഇത് അസ്വസ്ഥമാക്കിയതായി ചില വ്യവസായ എക്‌സിക്യൂട്ടിവുകള്‍ അറിയിച്ചു.
അതേസമയം, ചില്ലറ വ്യാപാരരംഗത്ത് സ്‌റ്റോക്കുകള്‍ തീര്‍ന്നതായും 55 ഇഞ്ചും അതിനുമുകളിലുള്ളതുമായ സോണി, സാംസങ്, എല്‍ജി സെറ്റുകളുടെ ലഭ്യതയെക്കുറിച്ച് വ്യക്തതയില്ലെന്ന് മുംബൈയിലെയും ന്യൂഡല്‍ഹിയിലെയും പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയില്‍ ശൃംഖല ഡീലര്‍മാര്‍ പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close