ട്രെന്‍ഡി മ്യൂള്‍സ്

ട്രെന്‍ഡി മ്യൂള്‍സ്

ഫിദ
ചെരിപ്പ് വസ്ത്രം പോലെ പ്രിയപ്പെട്ടതാണ്. പലരും രണ്ടും മൂന്നും ജോടി ചെരിപ്പുകള്‍ ഇഷ്ടത്തിനനുസരിച്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ട്രെന്‍ഡിനനുസരിച്ചാണ് ഇന്ന് ചെരിപ്പിന്റെ ഉപയോഗവും.
1990 കളില്‍ വിപണിയിലെത്തിയ സവിശേഷ ചെരുപ്പുകളുടെ നിരയാണ് മ്യൂള്‍സ്. വര്‍ഷങ്ങള്‍ക്കുശേഷം അതു വീണ്ടും ഫാഷനായി വരുന്നു. ഫല്‍റ്റ്‌സ്, സ്‌കൈ ഹൈ ഹീല്‍ഡ്, സ്റ്റിലോട്‌സ്, ചങ്കി ഹീല്‍സ്, പ്ലാറ്റ് ഫോംസ്, സ്‌പൈക്‌സ്, സ്റ്റഡ്‌സ്, സ്‌റ്റോണ്‍സ്, പ്ലാസ്റ്റിക്, ലെതര്‍, കട്ടൗട്ട്‌സ്, പ്രിന്റ്, പാറ്റേഴ്‌സ്…എന്നിങ്ങനെ കൂടുതല്‍ ഹീലുള്ളതും ഹീലില്ലാത്തതുമായ ഒട്ടേറെ തരത്തിലുള്ള മ്യൂള്‍സ് ചെരുപ്പുകള്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഉപ്പൂറ്റി കാണും വിധം പുറകുവശം തുറന്നിരിക്കുതാണ് മ്യൂള്‍സിന്റെ ഒരു പ്രത്യേകത. ആംഗിള്‍ സ്ട്രാപ്പും അവയില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു. അതുകൊണ്ട് മ്യൂള്‍സ് ധരിക്കാന്‍ വളരെ എളുപ്പമാണ്. പാദം ചെരുപ്പിനുള്ളില്‍ നന്നായി ചേര്‍ന്നിരിക്കും. കാല്‍ വിരലുകളുടെ മുന്നറ്റത്തിനും മ്യൂള്‍സിന്റെ പ്രത്യേക ആകൃതി സുഖപ്രദമാണ്. ജീന്‍സ് , ട്രൗസര്‍ എന്നിവക്കൊപ്പം അതാതിന്റെ നിറത്തിലുള്ള മ്യൂള്‍സ് സ്‌റ്റൈലില്‍ അണിഞ്ഞു നടക്കാം.
ചെരിപ്പുകളുടെ ലോകത്തെ പുതുപുത്തന്‍ ട്രെന്‍ഡാണ് ഫല്‍റ്റ്‌ഫോംസ്. പ്രത്യേകിച്ച് ഹീലൊന്നും കൂടാതെ തന്നെ ചെരുപ്പിന്റെ ഉയരം ഒരുപോലെ കൂട്ടുന്ന സ്‌റ്റൈലാണ് ഫല്‍റ്റ്‌ഫോംസ് ഷൂസ്. ഫല്‍റ്റ്‌ഫോംസ് എന്ന ചുരുക്കപ്പേരിലും അതറിയപ്പെടുന്നു. പലവിധത്തിലുള്ള അലങ്കാരങ്ങളുണ്ട് ഈ ചെരിപ്പില്‍ .
റബ്ബര്‍ മെറ്റീരിയലിലുളള അതിലോലമായ ഭാരം കുറ!ഞ്ഞ ചെരിപ്പുകളാണ് ജെല്ലി ഫല്‍റ്റ്. കണ്ടാലോ തൊട്ടാലോ ധരിച്ചാലോ തീരെ കനം തോന്നാത്ത ഈ ചെരുപ്പിന് പ്രായഭേദമില്ലാതെ ആരാധകരുണ്ട്. മഴവില്‍ നിറങ്ങളില്‍ മഴത്തുള്ളി പോലെയാണ് ജെല്ലി ഫല്‍റ്റിന്റെ സ്‌റ്റൈല്‍. പാദത്തോട് ചേര്‍ന്നിരിക്കുന്ന സോഫ്റ്റ് മെറ്റീരിയലാണ് ബെല്ലിഷൂസ്. കാഷ്വല്‍ ബോള്‍ഡ് ലുക്ക് ഉള്ളവരാണ് ബെല്ലിയെ ഏറെ സ്‌നേഹിക്കുന്നത്.
പാര്‍ട്ടികളിലെ സൂപ്പര്‍ താരമാണ് പീപ്‌ടോ ഷൂസുകള്‍. ബ്ലാക്ക്, വൈറ്റ് നിറത്തിലുള്ള വസ്ത്രത്തിനൊപ്പം ഫല്‍റസെന്റ് നിറത്തിലുള്ള പീപ്‌ടോയോടാണ് ആളുകള്‍ക്ക് കൂടുതല്‍ താത്പര്യം. പ്ലാസ്റ്റിക്കും റബ്ബറും തന്നെയാണു ഫല്‍പ് ഫ്‌ളോപിന്റെ മെറ്റീരിയല്‍. വാറില്‍ നിറയെ ഫാഷനാണ്. പച്ചക്കറിയുടെയും പഴങ്ങളുടെയുമെല്ലാം രൂപം കൊണ്ട് കൗതുകമുണര്‍ത്തുന്ന ചെരിപ്പുകളാണിത്.

Post Your Comments Here ( Click here for malayalam )
Press Esc to close