ഇന്ത്യന്‍ ടിവി വിപണി കീഴടക്കാന്‍ ട്രിവ്യൂ എത്തി

ഇന്ത്യന്‍ ടിവി വിപണി കീഴടക്കാന്‍ ട്രിവ്യൂ എത്തി

രാംനാഥ് ചാവ്‌ല-
മുംബൈ: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ തായ്‌ലന്‍ഡിലെ പ്രമുഖ സ്മാര്‍ട്ട് ടിവി ബ്രാന്‍ഡായ ട്രിവ്യൂ എത്തി. കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട്, ആന്‍ഡ്രോയ്ഡ് ഫുള്‍ എച്ച്ഡി ടിവികളുമായാണ് ട്രിവ്യൂ എത്തിയിരിക്കുന്നത്. ബോളിവുഡ് താരം ഹൃതിക് റോഷനാണ് ബ്രാന്‍ഡ് അംബാസിഡര്‍. പെട്ടി ടിവികള്‍ കളമൊഴിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വീടുകളില്‍ സ്മാര്‍ട്ട് ടിവികളാല്‍ നിറഞ്ഞുകഴിഞ്ഞു. സ്മാര്‍ട്ട്, ആന്‍ഡ്രോയ്ഡ് ടിവികളിലാവട്ടെ ഏറ്റവും ചെറിയ ടിവികള്‍ മുതല്‍ മെഗാ ഹോം തിയറ്റര്‍ ടീവി വരെ ആയിക്കഴിഞ്ഞു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യസം സജീവമായതോടെ സ്മാര്‍ട്ട്, ആന്‍ഡ്രോയ്ഡ് ടിവികള്‍ക്ക് ആവശ്യക്കാര്‍ ഇരട്ടിയായി. കൂടാതെ യും ചൈനീസ് ഉല്‍പ്പന്നങ്ങളോട് ഉള്ള ഇന്ത്യയുടെ ബഹിഷ്‌കരണ മനോഭാവവും വിപണിയിലെ സാധ്യതകളും മനസിലാക്കി തായ്‌ലന്‍ഡില്‍ നിന്ന് ട്രിവ്യൂ ടിവി മറ്റ് ബ്രാന്‍ഡുകള്‍ക്കൊപ്പം മല്‍സരിക്കാന്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ക്യൂ ത്രീ വെന്‍ചേഴ്‌സാണ് ട്രിവ്യൂ ടിവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close