കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി; പ്രത്യേക ട്രെയിനുകള്‍ കേരളത്തിലേക്കില്ല

കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി; പ്രത്യേക ട്രെയിനുകള്‍ കേരളത്തിലേക്കില്ല

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലിന്റെ ഭാഗമായി റെയില്‍വെ പ്രഖ്യാപിച്ച 80 ട്രെയിനുകള്‍ ഓടിത്തുടങ്ങി. എന്നാല്‍ പ്രത്യേക ട്രെയിനുകളുടെ സര്‍വീസ് കേരളത്തിലേക്കില്ല. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് വ്യക്തമാക്കി. നിലവില്‍ സര്‍വീസ് നടത്തുന്ന ശ്രമിക്, സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് പുറമെയാണ് 80 സര്‍വീസ് കൂടി ആരംഭിക്കുന്നത്. 230 ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഘട്ടംഘട്ടമായി മാത്രമേ രാജ്യത്ത് എല്ലാ ട്രെയിന്‍ സര്‍വീസുകളും സാധാരണ രീതിയിലേക്ക് ആവുകയുള്ളൂ. തിരുവനന്തപുരം-കണ്ണൂര്‍, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളും തിരുവനന്തപുരം-എറണാകുളം വേണാട് സ്‌പെഷ്യല്‍ സര്‍വീസും തുടരും. റദ്ദാക്കിയ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കണമെന്ന് മന്ത്രി ജി. സുധാകരന്‍ റെയില്‍വെ മന്ത്രിക്ക് കത്തെഴുതിയിരുന്നു. ആവശ്യത്തിന് യാത്രക്കാരുണ്ടായിട്ടും ട്രെയിനുകള്‍ റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. വന്‍ നഷ്ടത്തിലാണ് ട്രെയിനുകള്‍ ഓടുന്നതെന്ന് പറഞ്ഞാണ് റെയില്‍വെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close